കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ 18 തികഞ്ഞവർക്ക് മാത്രം: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകരുതെന്ന് നിർദേശം

Google Oneindia Malayalam News

ദില്ലി: കൊറോണ വാക്സിനെതിരെ ഇന്ത്യ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയയ്ക്ക് ഒരുങ്ങുമ്പോൾ സംസ്ഥാന സർക്കാരുകൾക്ക് മാർഗനിർദേശങ്ങൾ കൈമാറി കേന്ദ്രസർക്കാർ. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നേടിയ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് ജനുവരി 16ന് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് കോടി പേർക്കാണ് വാക്സിൻ ലഭിക്കുന്നത്.

സംസ്ഥാന ബജറ്റ് 2021: സുഗതകുമാരിയുടെ സ്മാരകത്തിന് 2 കോടി, വീരേന്ദ്രകുമാറിന് 5 കോടിസംസ്ഥാന ബജറ്റ് 2021: സുഗതകുമാരിയുടെ സ്മാരകത്തിന് 2 കോടി, വീരേന്ദ്രകുമാറിന് 5 കോടി

ഫാക്ട് ഷീറ്റിൽ എന്തെല്ലാം?

കൊറോണ വാക്സിൻ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള വിവരങ്ങൾ, അതിന്റെ വിശദാംശങ്ങൾ, വാക്സിന്റെ കോൾഡ് സ്റ്റോറേജ്, ചെയിൻ സ്റ്റോറേജ്, ആർക്കെല്ലാം വാക്സിൻ വിതരണം ചെയ്യാം എന്നതിന്റെ വിശദാംശങ്ങൾ, വാക്സിനേഷൻ ചെയ്താൽ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന നിർദേശങ്ങളും ഫാക്ട് ഷീറ്റിൽ നൽകിയിട്ടുണ്ട്. വാക്സിനേഷന് മുമ്പായി മാനേജർമാർക്കും കോൾഡ് ചെയ്ൻ ഹാൻഡ് ലേഴ്സും വാക്സിനേറ്റേഴ്സും അടക്കമുള്ളവർക്കാണ് കൈമാറേണ്ടത്.

corona654-15851

മാർഗ്ഗനിർദേശങ്ങൾ

1. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ മാത്രമേ കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ.

2. ഒരു വ്യക്തിയ്ക്ക് ആദ്യ ഡോസിൽ നൽകിയ വാക്സിൻ ഏതാണോ അത് തന്നെയാണ് രണ്ടാം തവണയും നൽകേണ്ടത്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മാറി നൽകാൻ പാടില്ലെന്ന് മാർഗ്ഗനിർദേശത്തിൽ പറയുന്നു.

3. രക്തം കട്ടപിടിക്കുന്നതോ രക്തസംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകൾക്ത് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ആദ്യത്തെ ഡോസ് നൽകുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ പ്രശ്നങ്ങളോ അനുഭവപ്പെട്ടാൽ പിന്നീട് വാക്സിൻ നൽകരുതെന്നാണ് നിർദേശം.

4. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് കൊവിഡ് വാക്സിൻ നൽകരുതെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു. ഇക്കാര്യം തന്നെയാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിലും ആവർത്തിക്കുന്നത്.

5. വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം ആർക്കും വാക്സിൻ നൽകരുതെന്നാണ് മാർഗ്ഗനിർദേശങ്ങളിലൊന്ന്.

6. വാക്സിൻ കുത്തിവെച്ച ശേഷം പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണെന്നും നിർദേശമുണ്ട്.

7 ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം, ശനി, ദിവസങ്ങളിൽ മാത്രമാണ് കുത്തിവെയ്പ് നൽകാവൂ.

8 വാക്സിനുകൾ നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത സ്ഥലത്ത് സൂക്ഷിക്കണം. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ വാക്സിൻ സൂക്ഷിക്കേണ്ടത്. എനനാൽ വാക്സിൻ തണുത്തുറഞ്ഞ് പോകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

കൊവിഡാനന്തര കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റ്, നീല, വെള്ള കാർഡുകൾക്ക് 10 കിലോ അരി 15 രൂപക്ക്കൊവിഡാനന്തര കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റ്, നീല, വെള്ള കാർഡുകൾക്ക് 10 കിലോ അരി 15 രൂപക്ക്

Recommended Video

cmsvideo
എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം,തെറ്റിദ്ധാരണകള്‍ പരത്തരുത് | Oneindia Malayalam

English summary
central government guidelines on covid vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X