കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ പഞ്ചായത്തീ രാജ്-നിയമം 1989 ഭേദഗതിക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീർ പഞ്ചായത്തിരാജ് നിയമം 1989 പ്രയോഗത്തില്‍ വരുത്താന്‍ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജമ്മു കശ്മീരിലെ ത്രിതല ജനാധിപത്യം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ സ്ഥാപിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

മധ്യകേരളത്തില്‍ യുഡിഎഫ് ആശങ്കയില്‍; കേരള കോണ്‍ഗ്രസ് ഇല്ലാതെ ജയം അസാധ്യമെന്ന് മനസ്സിലായി: ജോസ് വിഭാഗംമധ്യകേരളത്തില്‍ യുഡിഎഫ് ആശങ്കയില്‍; കേരള കോണ്‍ഗ്രസ് ഇല്ലാതെ ജയം അസാധ്യമെന്ന് മനസ്സിലായി: ജോസ് വിഭാഗം

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ ജമ്മു കശ്മീരിൽ ത്രിതല സംവിധാനം സാധ്യമായിരുന്നില്ല. ഈ നിയമനം ജമ്മുകശ്മീരിന് പ്രത്യേക പദവികള്‍ നല്‍കി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ആര്‍ട്ടിക്കിള്‍ റദ്ദ് ചെയ്തതോടെ വലിയ മാറ്റങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീരിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്റിൽ നൽകിയ വാഗ്ദാനം ഇപ്പോൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 prakash-javdekar

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ പുതിയ നടപടി സഹായിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ജില്ലാ വികസന കൗൺസിലുകൾ (ഡിഡിസി) രൂപീകരിക്കുന്ന തരത്തിലാണ് നിമയത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകിയേക്കും. 73-ാം ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശത്ത് മുഴുവൻ നടപ്പാക്കിയതായി ഔദ്യോഗിക വക്താവ് നേരത്തെ അറിയിച്ചിരുന്നു.

പാവപ്പെട്ടവന്‍റെ വീടെന്ന സ്വപ്നത്തിന് തടയിട്ടു; എന്നിട്ടിപ്പോള്‍ അനില്‍ അക്കര മലാഖ ചമയുന്നു: മന്ത്രിപാവപ്പെട്ടവന്‍റെ വീടെന്ന സ്വപ്നത്തിന് തടയിട്ടു; എന്നിട്ടിപ്പോള്‍ അനില്‍ അക്കര മലാഖ ചമയുന്നു: മന്ത്രി

ഓരോ ജില്ലയിലെയും ജില്ലാ വികസന കൗൺസിലുകൾക്ക് 14 മണ്ഡലങ്ങൾ ഉണ്ടായിരിക്കും. കാബിനറ്റ് മന്ത്രിയുടെയോ സംസ്ഥാന മന്ത്രിമാരുടേയോ എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ അധ്യക്ഷതയിൽ ചേരുന്ന മാതൃകയില്‍ ജില്ലാ വികസന ബോർഡുകളെ മാറ്റിസ്ഥാപിക്കും.ജില്ലയുടെ 14 പ്രദേശങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭയിലെ അംഗങ്ങളും ജില്ലയിലെ എല്ലാ ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലുകളുടെയും ചെയർപേഴ്‌സണും ഉള്‍പ്പെടുന്ന തരത്തിലായിരുന്നു ജില്ലാ വികസന കൗൺസിലുകള്‍.

അങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നംഅങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു, ചേർത്ത് പിടിച്ച് രാഹുൽ, സഫലമായത് ആമിനയുടെ വലിയ സ്വപ്നം

Recommended Video

cmsvideo
Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory

English summary
Central Government has approved the Jammu and Kashmir Panchayat Raj adoption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X