കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി നിയമം ലംഘിച്ചു; 67 വെബ്‌സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് 67 പോണ്‍ സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 67 അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2021-ല്‍ പുറപ്പെടുവിച്ച പുതിയ ഐ ടി നിയമങ്ങള്‍ ലംഘിച്ചതിന് കോടതി ഉത്തരവുകളെ തുടര്‍ന്ന് ആണ് നടപടി.

പൂനെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 63 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 4 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ആണ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

FDS

2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇടനില മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ് അനുസൃതമായും ലഭ്യമായ ചില വിവരങ്ങള്‍ കണക്കിലെടുത്തും സ്ത്രീകളുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന ചുവടെ പരാമര്‍ശിച്ചിരിക്കുന്ന വെബ്സൈറ്റുകള്‍ ഉടനടി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് ആണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി മന്ത്രാലയം വകുപ്പ് പ്രസ്താവനയില്‍ പറയുന്നത്.

കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കുന്നത്; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ചാമക്കാലയോട് കോടതികേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കുന്നത്; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ചാമക്കാലയോട് കോടതി

നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്‌നത പ്രകടിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവിടാന്‍ അധികാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഉണ്ട്. എന്നാണ് പറയുന്നത്. നേരത്തേയും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധനം കൊണ്ടു വന്നിരുന്നു. എന്നാല്‍ ഫലമുണ്ടായിരുന്നില്ല.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

മിറര്‍ യു ആര്‍ എല്ലുകളിലൂടെ പല വെബ്‌സൈറ്റുകളും നിരോധനം മറികടന്നിരുന്നു. ഇപ്പോഴത്തെ നിരോധനവും വെബ്‌സൈറ്റുകള്‍ ഈ രീതിയില്‍ മറികടന്നേക്കാം എന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി'പുറ്റിങ്ങല്‍ സ്‌ഫോടനം ഇങ്ങനെയാണ് ഉണ്ടായത്'; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

2018ല്‍, ഉത്തരാഖണ്ഡ് ഹൈക്കോടതി ഡെറാഡൂണില്‍ നടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിഷയം ഏറ്റെടുത്തിരുന്നു. 857 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് കോടതി ചോദിച്ചിരുന്നു.

English summary
Central government has banned 67 websites in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X