ഐടി നിയമം ലംഘിച്ചു; 67 വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: രാജ്യത്ത് 67 പോണ് സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 67 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. 2021-ല്‍ പുറപ്പെടുവിച്ച പുതിയ ഐ ടി നിയമങ്ങള്‍ ലംഘിച്ചതിന് കോടതി ഉത്തരവുകളെ തുടര്‍ന്ന് ആണ് നടപടി.
പൂനെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 63 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 4 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും ആണ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇടനില മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ് അനുസൃതമായും ലഭ്യമായ ചില വിവരങ്ങള്‍ കണക്കിലെടുത്തും സ്ത്രീകളുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന ചുവടെ പരാമര്‍ശിച്ചിരിക്കുന്ന വെബ്സൈറ്റുകള്‍ ഉടനടി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് ആണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി മന്ത്രാലയം വകുപ്പ് പ്രസ്താവനയില്‍ പറയുന്നത്.
നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവിടാന്‍ അധികാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഉണ്ട്. എന്നാണ് പറയുന്നത്. നേരത്തേയും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധനം കൊണ്ടു വന്നിരുന്നു. എന്നാല്‍ ഫലമുണ്ടായിരുന്നില്ല.
മിറര്‍ യു ആര് എല്ലുകളിലൂടെ പല വെബ്സൈറ്റുകളും നിരോധനം മറികടന്നിരുന്നു. ഇപ്പോഴത്തെ നിരോധനവും വെബ്സൈറ്റുകള്‍ ഈ രീതിയില്‍ മറികടന്നേക്കാം എന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
2018ല്‍, ഉത്തരാഖണ്ഡ് ഹൈക്കോടതി ഡെറാഡൂണില്‍ നടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിഷയം ഏറ്റെടുത്തിരുന്നു. 857 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് കോടതി ചോദിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications