കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍റെ കാലവാധി കേന്ദ്ര സര്‍ക്കാര്‍ നീട്ട് നല്‍കി

Google Oneindia Malayalam News

ദില്ലി: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍റെ കാലവാധി കേന്ദ്ര സര്‍ക്കാര്‍ നീട്ട് നല്‍കി. ഒരു വര്‍ഷത്തെക്കാണ് കെ ശിവന്‍റെ സേവന കാലാവധി നീട്ട് നല്‍കിയത്. ഇതേതുടർന്ന് 2022 ജനുവരി 14 വരെ കെ ശിവന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവിയില്‍ തുടരും. നിയമനകാര്യ സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അടുത്ത മാസം 15 നായിരുന്നു കെ ശിവന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2018 ല്‍ ജനുവരി 10 നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാനായി കെ ശിവനെ നിയമിക്കുന്നത്. എ കെ കിരണ്‍ കുമാറില്‍ നിന്നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാനായി കെ ശിവന്‍ എത്തുന്നത്.

ചന്ദ്രയാൻ2 പോലുള്ള പല നിർണായക ദൗത്യങ്ങൾക്കും ഐ എസ് ആർ ഒ തുടക്കം കുറിച്ചത് കെ ശിവന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്. നിലവിൽ ചാന്ദ്രയാൻ മൂന്ന് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഐഎസ്ആർഒയിൽ പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 63 വയസുള്ള കെ ശിവന് നേരത്തെ രണ്ട് വർഷം സർവീസ് നീട്ടി നല്കിയിരുന്നതാണ്.

ksivan-

Recommended Video

cmsvideo
ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കോവിഡ്..കമ്പനി പറയുന്നതിങ്ങനെ | Oneindia Malayalam

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ മാര്‍ക്ക് ഇതാദ്യമായല്ല സേവന കാലാവധികള്‍ നീട്ടി നല്‍കുന്നത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവർത്തിക്കുന്നത്.

English summary
Central Government has extended the term of ISRO Chairman K Sivan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X