കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ മാര്‍ച്ച് 31 ന് അകം ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ നീട്ടയത്. 2021 ജൂണ്‍ 31 വരെയാണ് പുതിയ സമയപരിധി. 'കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആധാർ നമ്പർ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 മാർച്ച് 31 ഒന്നില്‍ നിന്നും 2021 ജൂൺ 30 ലേക്ക് കേന്ദ്രസർക്കാർ നീട്ടുന്നു, "ആദായനികുതി വകുപ്പ് ട്വീറ്റിൽ പറഞ്ഞു.

സമയപരിധിക്കുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് 1,000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്നും അവരുടെ പാൻ അസാധുവാകുമെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 148 പ്രകാരം നോട്ടീസ് ഇഷ്യു ചെയ്യുന്നതിനുള്ള തീയതി, തർക്ക പരിഹാര പാനൽ (ഡിആർപി) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കായുള്ള ഉത്തരവ് പുറപ്പെടുവിക്കൽ, സമത്വ ലെവി സ്റ്റേറ്റ്‌മെന്റുകൾ പ്രോസസ്സ് ചെയ്യൽ എന്നിവയും 2021 ഏപ്രിൽ 30 വരെ നീട്ടയിട്ടുണ്ട്.

pancard-an

കഴിഞ്ഞയാഴ്ച ലോക്സഭയിൽ സർക്കാർ ധനകാര്യ ബിൽ 2021 പാസാക്കി പുതിയ സെക്ഷൻ 234 എച്ച് ഉൾപ്പെടുത്തിയിരുന്നു. ഇതുപ്രകാരമാണ് സമയപരിധിക്കുള്ളില്‍ പാൻകാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തിയില്‍ നിന്നും 1000 രൂപ പിഴ ഈടാക്കാനുള്ള പുതിയ നിയമം കൊണ്ടുവന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ്: പെട്രോള്‍-ഡീസല്‍-പാചവാതക നിരക്കില്‍ രാജ്യത്തും മാറ്റമുണ്ടായേക്കാംഅന്താരാഷ്ട്ര വിപണിയിലെ വിലയിടിവ്: പെട്രോള്‍-ഡീസല്‍-പാചവാതക നിരക്കില്‍ രാജ്യത്തും മാറ്റമുണ്ടായേക്കാം

English summary
Central Government has extended the time limit for linking Aadhaar number with PAN card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X