ഉള്ളി വില കുറയുമോ..? ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം
ന്യൂദല്‍ഹി: ആഭ്യന്തര വിപണിയിലെ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31 വരെ ഉള്ളിയുടെ കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ചുമത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിജ്ഞാപനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി ടി ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 31 വരെ ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ 40 ശതമാനം തീരുവ ചുമത്തുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
രാജ്യത്ത് സെപ്റ്റംബറില്‍ ഉള്ളി വില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കയറ്റുമതി തീരുവ വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ പുതിയ വിളയുടെ വരവ് വരെ വില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ഉള്ളി ഉടന്‍ പുറത്തിറക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇ-ലേലങ്ങള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും നടത്തുന്ന അവരുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള് വഴി കിഴിവുകള്‍ നല്കി ഉള്ളി വിതരണത്തിനായി സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്.

നിലവില്‍ കുറഞ്ഞ ലഭ്യതയുള്ള കാലയളവില്‍ വിലയിലുണ്ടായ അപ്രതീക്ഷിതമായ കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ടില്‍ (പിഎസ്എഫ്) 3 ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ട്. ഉള്ളിയുടെ വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 10-ലെ കണക്കനുസരിച്ച് ഉള്ളിയുടെ അഖിലേന്ത്യാ റീട്ടെയില്‍ വില കിലോഗ്രാമിന് 27.90 രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കിലോഗ്രാമിന് 2 രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 1.50 ലക്ഷം ടണ്‍ വീതം ഉള്ളി സംഭരിച്ചിരുന്നു.
കൂടാതെ, ഉള്ളിയുടെ ഷെല്‍ഫ് ആയുസ്സ് നീട്ടുന്നതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ സഹായത്തോടെ റേഡിയേഷന് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, റാബി സീസണില്‍ ഉയര്‍ന്ന ഉപഭോഗമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഉള്ളി സംഭരിച്ചതിനാല്‍ ഉള്ളിയുടെ വാര്‍ഷിക ബഫര്‍ 2020-21 ല്‍ ഒരു ലക്ഷം ടണ്ണില്‍ നിന്ന് 2023-24 ല്‍ മൂന്ന് ലക്ഷം ടണ്ണായി ഉയര്‍ന്നു എന്നാണ് പറയുന്നത്.
ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുകയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഖാരിഫ് വിളവെടുക്കുന്നത് വരെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുകയും ചെയ്യുന്ന റാബി സീസണില്‍ നിന്നാണ് ഇന്ത്യയ്ക്ക് ഉള്ളി വിതരണത്തിന്റെ 65 ശതമാനവും ലഭിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലെ വില്‍പ്പന കൂടിയ തോതിലായിരുന്നു. മഴ വിളവെടുപ്പിനെ ബാധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും എന്നാണ് കര്‍ഷകര്‍ പറയുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications