Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒറ്റവാക്കില്‍ മനോഹരം..'; പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ അകത്തളം കണ്ടോ..? വീഡിയോ പുറത്ത്

ന്യൂദല്‍ഹി: മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 1 മിനിറ്റ് 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും അകത്തളം വിശദമായി കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പേര്‍ വീഡിയോ പങ്കിട്ടിട്ടുണ്ട്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ അശോക സ്തംഭം കാണിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പാര്‍ലമെന്റ് സമുച്ചയത്തിന്റെ ഉള്ളിലേയും പുറത്തേയും വിവിധ ഭാഗങ്ങളും 65,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മുഴുവന്‍ കെട്ടിടത്തിന്റേയും മുകളില്‍ നിന്നുള്ള കാഴ്ചയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രങ്ങള്‍ ഏറെക്കാലമായി പ്രചരിക്കുന്നതാണ്.

PARLIAMENT

എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു വീഡിയോ അധികൃതര്‍ പങ്ക് വെക്കുന്നത്. ദേശീയ ചിഹ്നങ്ങളായ മയിലും താമരയും ആല്‍മരവും പ്രമേയമാക്കിയുള്ളതാണ് പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ ഹാളുകള്‍. ലോക്‌സഭാ, രാജ്യസഭാ ചേംബറുകള്‍ക്കുള്ളില്‍ അശോക ചക്രവും ഉണ്ട്. ലോക്‌സഭാ ചേംബറില്‍ മയിലിനേയും രാജ്യസഭാ ചേബറില്‍ താമരയേയും ആണ് പ്രതീകപ്പെടുത്തിയിരിക്കുന്നത്.

ബിമല്‍ ബസ്മുഖ് പട്ടേല്‍ ആണ് പുതിയ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്. ടാറ്റ പ്രൊജക്ടസിന്റേതാണ് നിര്‍മാണം. പാര്‍ലമെന്റിന്റെ രണ്ട് ഹാളുകളിലും 1272 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ത്രികോണാകൃതിയിലാണ് പുതിയ പാര്‍ലമെന്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. 1927-ല്‍ ബ്രിട്ടീഷ് വാസ്തു ശില്പികളായ എഡ്വിന്‍ ലൂട്ടിയന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും ആണ് നിലവിലെ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്.

അതേസമയം പഴയ പാര്‍ലമെന്റ് മന്ദിരം മ്യൂസിയമാക്കി മാറ്റും. മേയ് 28 ന് രാവിലെ 7.30 ഓടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കും. ഉച്ചയോടെയായിരിക്കും പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. സെന്‍ട്രല്‍ ഹാളില്‍ മോദി ചെങ്കോല്‍ സ്ഥാപിക്കും. അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷത്തെ മിക്ക പാര്‍ട്ടികളും ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ 19 പാര്‍ട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ആം ആദ്മി പാര്‍ട്ടി, എന്‍സിപി, ഡിഎംകെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ ആണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+