Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് സിഎഎ നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

ന്യൂഡല്‍ഹി: പൗരത്വ (ഭേദഗതി) നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. 14 പേര്‍ക്കാണ് ആഭ്യന്തര മന്ത്രാലയം പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. 2019 ല്‍ ആണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ സി എ എ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലയാണ് ഡല്‍ഹിയിലെ ചില അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.

'2024-ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങളുടെ വിജ്ഞാപനത്തിന് ശേഷമുള്ള ആദ്യ സെറ്റ് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് ന്യൂഡല്‍ഹിയില്‍ ചില അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. ആഭ്യന്തര സെക്രട്ടറി അപേക്ഷകരെ അഭിനന്ദിക്കുകയും ഇതിന്റെ പ്രധാന സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു', ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

CAA

ഐ ബി ഡയറക്ടര്‍, രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സെഷനില്‍ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍, പൗരത്വ (ഭേദഗതി) നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് മാര്‍ച്ച് 11 നാണ് പൗരത്വ (ഭേദഗതി) നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്.

ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരായ ആളുകളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ സിഎഎ നിയമം ജില്ലാതല കമ്മിറ്റിയെ (ഡി എല്‍ സി) അധികാരപ്പെടുത്തുന്നു. പൗരത്വം നല്‍കുന്നതിന് മുന്നോടിയായി അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരില്‍ നിന്ന് മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് 2014 ഡിസംബര്‍ 13-ന് ഇന്ത്യയില്‍ പ്രവേശിച്ചവരില്‍ നിന്ന് അധികൃതര്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരേയും ശ്രീലങ്കന്‍ അഭയാര്‍ഥികളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പ്രകടനപത്രികയില്‍, പൗരത്വ (ഭേദഗതി) നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+