കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പോര്‍ട്‌സ്‌ ക്വോട്ടക്ക്‌ കീഴില്‍ ഇനി വടംവലിയും; പുതതുതായി 21 കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേരളത്തിന്റെ തനത്‌ കായിക രൂപമായ വടംവലി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ ക്വോട്ടക്ക്‌ കീഴില്‍ 21 പുതിയ കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ ഉത്തരവ്‌. മികവ്‌ തെളിയിച്ച കായിക താരങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ കായിക മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയ്‌ക്ക്‌ കീഴിലെ ഗ്രൂപ്പ്‌ സി തസ്‌തികകളിലേക്ക്‌ നിയമനം നല്‍കുന്നതിനായുള്ള പട്ടികയിലാണ്‌ പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയത്‌.

കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി കിരണ്‍ റിജ്ജു ആണ്‌ ഇക്കാര്യം രേഖാമൂലം രാജ്യസഭയെ അറിയിച്ചത്‌. വടംവലിക്ക്‌ പുറമേ മല്ലഖമ്പ്‌,സെപ്‌ക്‌, തക്രോ അടക്കം പട്ടികയിലിടം പിടിച്ചു. യുവാക്കള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിന്‌ കായിക ഇനങ്ങള്‍ വര്‍ധിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലടക്കം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

rajyasabha

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഖേലോ ഇന്ത്യ, ദേശീയ സ്‌പോര്‍ട്‌സ്‌ ഫെഡറേഷന്‍ സഹായം. രാജ്യാന്തര മത്സരങ്ങളിലെ വിജയികള്‍ക്കും പരിശീലകര്‍ക്കും പ്രത്യേക അവാര്‍ഡ്‌, നാഷ്‌നല്‍ സ്‌പോര്‍ട്‌സ്‌ അവാര്‍ഡ്‌, വിരമിച്ച പ്രതിഭകള്‍ക്ക്‌ പെന്‍ഷന്‍, പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ഉപാധ്യായ നാഷനല്‍ സ്‌പോര്‍ട്‌സ്‌ വെല്‍ഫെയര്‍ ഫണ്ട്‌, നാഷനല്‍ സ്‌പോര്‍ട്‌സ്‌ ഡെവലപ്‌മെന്റ്‌ ഫണ്ട്‌, സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ പദ്ധതികളില്‍ ചിലതാണ്‌.

English summary
central government include vadamvali and another 21 sports item in to sports quota
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X