കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയിൽ മൂന്ന് തൊഴിൽ ബില്ലുകൾ അവതരിപ്പിച്ച് കേന്ദ്രസർക്കാർ, എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രം ഇന്ന് മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചത്. തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ കോഡ്- 2020, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്- 2020, സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള കോഡ്- 2020 എന്നീ ബില്ലുകളാണ് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍ അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

bill

അതേസമയം, പുതിയ മൂന്ന് ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ രംഗത്തെത്തി. ഈ മൂന്ന് ബില്ലുകളും മുമ്പത്തെ ബില്ലുകളില്‍ അടിസ്ഥാനപരമായി മാറ്റിയ പതിപ്പുകളാണിതെന്നും മനീഷ് തിവാരി വ്യക്തമാക്കി. പുതിയ ബില്ലുകള്‍ മന്ത്രി പിന്‍വലിക്കണമെന്നും അവ പരിചയപ്പെടുന്നതിന് മുമ്പ് വിശദമായ കൂടിയാലോചനകള്‍ നടത്തണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ഈ മൂന്ന് ബില്ലുകളും തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ബില്ലിനെയാണ് ശശി തരൂര്‍ വിമര്‍ശിച്ചത്. ഈ ബില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ശശി തരൂര്‍ പറഞ്ഞു. കൂടാതെ ഈ ബില്ലില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകമായി ഒന്നും തന്നെയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. സ്ത്രീകളുടെ ക്ഷേമത്തില്‍ പ്രത്യേക വ്യവസ്ഥകളില്ലാത്തതിനാല്‍ ബില്‍ വിവേചനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
central government introduced three labor bills in the Lok Sabha and the Congress opposed them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X