കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നാലിലൊന്ന് ഓഹരികള്‍ വിറ്റഴിക്കാന്‍ ആആണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് എന്ന് അവര്‍ പറഞ്ഞു. ബി പി സി എല്ലിന്റെ ( ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിറ്റഴിക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

BPCL

ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വിറ്റഴിക്കലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭഘട്ടത്തിലാണ് എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി പി സി എല്ലിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. അന്ന് 8 മുതല്‍ 10 ബില്ല്യണ്‍ ഡോളറായിരുന്നു വില്‍പനയിലൂടെ നേടാന്‍ ഉദ്ദേശിച്ചിരുന്നത്.

റഷ്യയിലെ ഭീമന്‍മാരായ റോസ്നെഫ്റ്റും സൗദിയിലെ എണ്ണ ഭീമന്‍മാരായ ആരാംകോയും അടക്കമുള്ളവര്‍ ലേലത്തിന് എത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും അവരൊന്നും ഇതില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ അന്ന് വില്‍പന നടന്നിരുന്നില്ല. വില്‍പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷത്തില്‍ അധികം സമയമെടുക്കും എന്നതിനാല്‍ ഇതുവരെ ബി പി സി എല്ലിന്റെ ഒരുഭാഗം പോലും വിറ്റഴിക്കാന്‍ സാധിച്ചില്ല എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍

അതേസമയം പെട്രോള്‍ ഡീസല്‍ വിലയിലെ പൊരുത്തക്കേടുകളാണ് വില്‍പന നടക്കാതിരിക്കാന്‍ കാരണമായത് എന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുപോലും കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇന്ധനവില ഉയര്‍ത്താതിരുന്നത് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടന്നതോടെ വില ഉയരാന്‍ തുടങ്ങി എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

ഓഹരി വാങ്ങാനെത്തിയ എല്ലാവരും പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റും ഓയില്‍ - ടു - മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പുമാണ് അന്തിമ ലേലക്കാരെന്നും ആണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
central government is all set to sell its stake in Bharat Petroleum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X