കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവെ രംഗത്ത് വിദേശ കമ്പനികൾ? അടിസ്ഥാന സൗകര്യം വേഗത്തിലാക്കും, സർക്കാർ ലക്ഷ്യമിടുന്നത്...

Google Oneindia Malayalam News

റെയില്‍ നിര്‍മാണ മേഖലയിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നു. ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റിക്കും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിനും ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെടുന്ന അളവില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സർക്കാർ തയ്യാറാകുന്നത്.

<strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!</strong>ഉപതിരഞ്ഞെടുപ്പ്; വട്ടിയൂർക്കാവിൽ വിവി രാജേഷിനും സാധ്യത, ലിസ്റ്റിൽ കുമ്മനത്തിന്റെ പേരും സജീവം!!

മേക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനായി വിദേശ കമ്പനികളെ രാജ്യത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. ഇതിന്റെ ഭാഗമായി ആഗോളതലത്തിലെ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു കൊണ്ട് സര്‍ക്കാര്‍ ഉടന്‍ പദ്ധതിക്ക് തുടക്കമിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ.

Train

അങ്കാങ് ഗ്രൂപ്പ് ഇന്റർനാഷണൽ, ഈസ്റ്റ് മെറ്റൽസ്, സിആർ‌എം ഹോങ്കോംഗ്, ബ്രിട്ടീഷ് സ്റ്റീൽ, ഫ്രാൻസ് റെയിൽ, അറ്റ്ലാന്റിക് സ്റ്റീൽ, സുമിറ്റോമോ കോർപ്പറേഷന്‍, വോസ്റ്റാൽപൈൻ ഷിയനെൻ തുടങ്ങിയ വന്‍കിട കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ നിക്ഷേപം വർധിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
English summary
Central government is considering a global tender for manufacturing of rails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X