കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഫാസ്ടാഗിന് വിട? കിലോ മീറ്റര്‍ കണക്കാക്കി ടോള്‍ പണം നല്‍കണം, പുതിയ പദ്ധതി

Google Oneindia Malayalam News

ദില്ലി: ഫാസ്ടാഗിന് പകരമായ പുതിയ സംവിധാനം നടപ്പില്‍ വരുത്താനുള്ള സാധ്യത അന്വേഷിച്ച് കേന്ദ്ര സര്‍ക്കാര്‍. സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനം വഴി വാഹനങ്ങളുടെ ടോള്‍ പിരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പുതിയ സംവിധാനം പ്രാവര്‍ത്തികമായാല്‍ ടോള്‍ പാതകളില്‍ ഓടുന്ന കിലോ മീറ്റര്‍ കണക്കാക്കി ടോള്‍ നല്‍കാനാവും എന്നതാണ് ശ്രദ്ധേയം. ഇതുമായി ബന്ധപ്പെട്ടുള്ള പൈലറ്റ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചുവെന്നാണ് സൂചന.

ഇതിലും ഭംഗിയായി 'അമ്മ'യ്ക്ക് കാര്യങ്ങള്‍ ചെയ്യാനാകും; രാജിയില്‍ ഒരു സന്ദേശമുണ്ടെന്ന് കുക്കു പരമേശ്വരന്‍ഇതിലും ഭംഗിയായി 'അമ്മ'യ്ക്ക് കാര്യങ്ങള്‍ ചെയ്യാനാകും; രാജിയില്‍ ഒരു സന്ദേശമുണ്ടെന്ന് കുക്കു പരമേശ്വരന്‍

പുതിയ സംവിധാനം പ്രകാരം ടോള്‍ നല്‍കി സഞ്ചരിക്കേണ്ട പാതകളില്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചുള്ള പണം മാത്രമാണ് നല്‍കേണ്ടത്. ദേശീയ പാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും നിങ്ങള്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി പണം നല്‍കേണ്ടിവരും. ഇത്തരം ടോള്‍ പിരിവുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം നിലവിലുണ്ട്. ഈ സംവിധാനം ഇന്ത്യയും അവതരിക്കിക്കാനാണ് സര്‍ക്കാര്‍ നീക്കം.

india

നിലവില്‍ ഒരു ടോളില്‍ നിന്നും അടുത്ത ടോള്‍ വരെയുള്ള ദൂരത്തിനുള്ള പണമാണ് ടോളായി പിരിക്കുന്നത്. ടോള്‍ പാതിയിലൂടെ വളരെ കുറച്ച് നേരം സഞ്ചരിക്കുന്നവര്‍ പോലും മുഴുവനായി പണം നല്‍കേണ്ടി വരുന്നുണ്ട്. എല്ലാ വാഹനങ്ങളിലും സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനമുള്ള ജര്‍മ്മനിയില്‍ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു.

വാഹനം ടോള്‍ പാതയില്‍ കടയുമ്പോള്‍ തന്നെ ടോള്‍ കണക്കുകൂട്ടുന്നത് ആരംഭിക്കും. ടോള്‍ പാതയില്‍ നിന്നും വാഹനം എപ്പോഴാണ് പുറത്തേക്ക് കടക്കുന്ന അപ്പോള്‍ തുക കണക്കാക്കി അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെടുകയും ചെയ്യുന്ന സംവിധാനമാണിത്.

ഫാസ്ടാഗിലെ അതേ സംവിധാനമാണ് പണം പിന്‍വലിക്കുന്നതിനായി ഉപയോഗിക്കുക. എന്നാല്‍ ടോള്‍ കണക്കാക്കുന്ന രീതി മാത്രമാണ് വ്യത്യാസം. പുതിയ സംവിധാനം വഴി ടോള്‍ ബൂത്തില്‍ എത്തിയില്ലെങ്കിലും വാഹനം ടോള്‍ പാതയിലൂടെ ഇടയില്‍ കുറച്ച് നേരം സഞ്ചരിച്ചാലും പണം നല്‍കേണ്ടി വരും.

എന്നാല്‍ പുതി സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് ഗതാഗത നയത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൈലറ്റ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിദഗ്ദര്‍ 1.37 ലക്ഷം വാഹനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കിലോമീറ്റര്‍ കണക്കാക്കി പണം ഈടാക്കുക. ദക്ഷിണ കൊറിയയിലെയും റഷ്യയിലെയും വിദഗ്ദരാണ് പൈലറ്റ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പൈലറ്റ് പദ്ധതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് സൂചന.

English summary
Central Government is looking into the possibility of implementing a new system to replace Fastag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X