Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍ക്കാര്‍ ബിജെപിയുടേതല്ല; കമ്പനികളുടേത്, രൂക്ഷ വിമർശനവുമായി രാകേഷ് ടികായത്ത്

ദില്ലി: കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ സഭ നേതാവ് രാകേഷ് ടികായത്ത്. കേന്ദ്രസര്‍ക്കാര്‍ ബിജെപിയുടേതല്ലെന്നും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് ഒരു കൂട്ടം കമ്പനികള്‍ ആണെന്നും രാകേഷ് ടികായത്ത് അഭിപ്രായപ്പെട്ടു. കര്‍ഷക സമയം കര്‍ഷകരുടേത് ആണെന്നും അതൊരു രാഷ്ട്രീയ സമരം അല്ലെന്നും ആജ് തകിനോട് രാകേഷ് ടികായത്ത് പ്രതികരിച്ചു.

തങ്ങള്‍ സംസാരിക്കുന്നത് തിരഞ്ഞെടുപ്പുകളെ കുറിച്ച് അല്ലെന്ന് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചോദ്യത്തിന് രാകേഷ് ടികായത്ത് ഉത്തരം നല്‍കി. തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാണ്. ഇതൊരു ജനാധിപത്യപരമായ പ്രതിഷേധസമരമാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ സമരത്തെ വിലക്കുകയാണ്. തങ്ങളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.

12

കാര്‍ഷിക നിയമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ കര്‍ഷക സമര നേതാക്കള്‍ രാജ്യവ്യാപകമായി പഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതായി ടികായത്ത് പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലായി താന്‍ ഇതുവരെ പഞ്ചായത്തുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കര്‍ഷകസമരം ഉത്തര്‍ പ്രദേശിലെ കര്‍ഷകരുടേത് മാത്രമല്ല. അത് രാജ്യത്തിന്റെ മുഴുവനുമാണെന്ന് രാകേഷ് ടികായത്ത് പ്രതികരിച്ചു.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ രാജ്യത്തെ ഗ്രാമങ്ങളിലാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അജണ്ടകള്‍ അവതരിപ്പിക്കുമെന്നും ടികായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടും എന്നുളള കേന്ദ്ര സര്‍ക്കാര്‍ വാദത്തെ ടിക്കായത്ത് തളളി. ഉത്തര്‍ പ്രദേശിലെ 251 മണ്ഡികളില്‍ 173 എണ്ണത്തിനും വരുമാനം നഷ്ടപ്പെട്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുളളില്‍ എല്ലാ മണ്ഡികളും അടച്ച് പൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണ്.

തങ്ങള്‍ സര്‍ക്കാരിന്റെ വാതിലിന് മുന്നില്‍ ഇരിക്കുകയാണ്. സര്‍ക്കാര്‍ വാതില്‍ തുറന്നാല്‍ തങ്ങള്‍ക്ക് സംസാരിക്കാം. സര്‍ക്കാര്‍ വാതില്‍ തുറക്കുന്നതിന് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ടികായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഇത് നീലച്ചിത്രമാണോ? പൂർണ നഗ്നയായി പ്രതിഷേധിച്ച് നടി ഗെഹന വസിഷ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+