വർക്ക് ഫ്രം ഹോം വ്യവസ്ഥ; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ കേന്ദ്രം; ചർച്ചകൾ പുരോഗമിക്കുന്നു
ദില്ലി: രാജ്യത്ത് വർക്ക് ഫ്രം ഹോം തൊഴിൽ രീതിക്ക് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കൊവിഡാനന്തര സാഹചര്യത്തിൽ പല ഐ.ടി കമ്പനികളും വർക്ക് ഫ്രം ഹോം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കാനും ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ വരുന്ന ചെലവ് സംബന്ധിച്ച കാര്യത്തിലും വ്യവസ്ഥയുണ്ടാക്കുമെന്നാണ് വിവരം.
കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളിലും വ്യാപിച്ചതോടെയാണ് വർക്ക് ഫ്രം ഹോം ഐ.ടി കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗവും ശക്തമായതോടെയാണ് ഐ.ടി കമ്പനികൾ പതിവ് രീതി തുടർന്നത്. എന്നാല്‍, കൊവിഡ് അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നു പോകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് നിയമപരമായ പരിരക്ഷ നല്‍കുന്നതിന് ചടക്കൂട് തയ്യാറാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും എന്നാണ് പ്രധാനമായും ഉയര്‍ന്നുവന്നിട്ടുള്ള വിഷയം. ഒപ്പം, വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ ആര് വഹിക്കണം എന്നത് സംബന്ധിച്ചും വ്യവസ്ഥകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്.
ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. നേരത്തെതന്നെ വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ സംസ്‌കാരത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിരുന്നു. ജനുവരിയില്‍ ഇറക്കിയ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്.
എന്നാല്‍, സേവന മേഖലയില്‍ അനുവദിച്ചപ്പോഴും ചില തരത്തിലുള്ള ചൂഷണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തൊഴില്‍ സമയം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. വീട്ടിലിരുന്നുള്ള ജോലി കൊണ്ട് തൊഴില്‍ സ്ഥാപനങ്ങള്‍ക്കും മെച്ചമുണ്ടാകുന്നുവെന്നത് ഉറപ്പാക്കുന്നതായിരിക്കും ചട്ടമെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.
റിതു... അടിപൊളി മേക്കോവറാണല്ലോ, ലുക്ക് പൊളിച്ചെന്ന് ആരാധകര്‍; വൈറല്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications