ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിന് തയ്യാറെന്ന് കേന്ദ്രം: സംസ്ഥാന പദവിയും തിരികെ നല്‍കും; പക്ഷെ...
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം സർക്കാർ. മേഖലയില്‍ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സർക്കാർ. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആർട്ടിക്കിള്‍ - 370 പിന്‍വലിച്ചതിനെതിരായ ഹർജിയില്‍ 12-ാം ദിവസവും വാദം കേള്‍ക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
കേന്ദ്ര ഭരണ പ്രദേശമാക്കിയത് താല്‍ക്കാലികമാണെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും കേന്ദ്രം കോടതിക്ക് മുമ്പില്‍ ആവർത്തിച്ചു. എന്നാല്‍ എപ്പോള്‍ അത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറായില്ല. "സംസ്ഥാന പദവിയെ കുറിച്ച് കൃത്യമായ സമയം പറയാന്‍ ഞങ്ങൾക്ക് ഇപ്പോൾ കഴിയില്ല. പതിറ്റാണ്ടുകളായി ആവർത്തിച്ചുള്ളതും സ്ഥിരവുമായ അസ്വസ്ഥതകളോടെ സംസ്ഥാനം കടന്നുപോയ പ്രത്യേക സാഹചര്യങ്ങൾ കാരണം, കുറച്ച് സമയമെടുത്തേക്കാം" കേന്ദ്രം പറഞ്ഞു.

"ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ഒരു സംസ്ഥാനമായി കശ്മീർ എങ്ങനെ പുരോഗമിക്കുന്നു എന്നതിന് ഞാൻ ചില ഉദാഹരണങ്ങൾ നൽകാം എനിക്ക് കഴിയും. അല്ലാതെ കൃത്യമായ വിശദാംശങ്ങൾ നൽകാൻ കഴിയില്ല, " സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നിരവധി ഇ-സംരംഭങ്ങൾ മേഖലയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ-സംരംഭങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായി. നിരവധി പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 2018 ല്‍ ഇത് 9229 ആയിരുന്നതെങ്കില്‍ നിലവില്‍ അത് 92580 ആയി ഉയർന്നു. ഏറെ സുതാര്യമായ നടപടികളാണ് നടക്കുന്നത്. കൂടുതൽ ആളുകൾ ഇ-ടെൻഡറിങ്ങിലും മറ്റും പങ്കെടുക്കുന്നു. യുവാക്കൾ വൻതോതിൽ തൊഴിൽ നേടുന്നുവെന്നും സർക്കാറിന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് തുഷാർ മേത്ത പറഞ്ഞു.
ജമ്മുകശ്മീരിലെ വോട്ടർമാരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇപ്പോൾ അത് ഏറെക്കുറെ അവസാനിച്ചു. മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പ് പഞ്ചായത്തുകളിലേക്കാണ്. ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് ഇതിനകം നടന്നിട്ടുണ്ട്. കാർഗിൽ ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെ നടക്കുമെന്നും ലേ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ ബാധിച്ചത് കല്ലേറും ബന്ദുകൾക്കും ഹർത്താലുകൾക്കുമുള്ള പതിവ് ആഹ്വാനങ്ങളായിരുന്നു. 2018ൽ 1767ൽ കല്ലേറുണ്ടായി. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു പ്രവർത്തിയും ഉണ്ടായിരുന്നില്ല. കാര്യക്ഷമമായ പോലീസിംഗും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമല്ല, യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടേയുള്ള നടപടികള്‍ ഗുണകരമായെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു.
2018-നെ അപേക്ഷിച്ച് 2023-ൽ 45.2% അക്രമ സംഭവങ്ങൾ കുറഞ്ഞുവെന്നും തീവ്രവാദത്തെക്കുറിച്ചുള്ള ഡാറ്റ ഉദ്ധരിച്ച് മേത്ത പറഞ്ഞു. നുഴഞ്ഞുകയറ്റം 90.2% കുറഞ്ഞു. കല്ലേറും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും 97.2% കുറഞ്ഞപ്പോൾ സുരക്ഷാ ജീവനക്കാരുടെ മരണത്തിൽ 65.9% കുറവുണ്ടായി. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം എന്ന ലക്ഷ്യത്തിന് ഈ കണക്കുകളെല്ലാം പ്രസക്തമാണ്. ഇവയാണ് ഏജൻസികൾ പരിഗണിക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications