Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു; യമനിലെ ചര്‍ച്ച വൈകിയേക്കും

ന്യൂഡല്‍ഹി: വധശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരും ഇടപെടുന്നു. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുത്തേക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി എപ്പോഴാണ് ചര്‍ച്ച നടക്കുക എന്ന് വ്യക്തമല്ല. യമനില്‍ വച്ചാണോ അതോ യമന് പുറത്തുവച്ചാണോ ചര്‍ച്ച എന്ന കാര്യത്തിലും തീരുമാനമായില്ല. യമനിലെത്തി നിമിഷയെ കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ട് ദിയാധനം നല്‍കി മോചനം സാധ്യമാക്കാനും കുടുംബം ശ്രമിക്കുന്നുണ്ട്.

n

നിമിഷയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ എന്നിവര്‍ യമനിലേക്ക് പോകാന്‍ ഒരുങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. മോചന ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ചുക്കാന്‍ പിടിക്കും. യമനിലെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ നിമിഷ പ്രിയക്ക് ഇപ്പോള്‍ അവസരമുണ്ട്. അപ്പീല്‍ നല്‍കിയ ശേഷം ചര്‍ച്ച നടത്താമെന്ന അഭിപ്രായത്തിലാണ് കേന്ദ്ര സര്‍ക്കാരിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. യമനിലെത്തിയാല്‍ ജയിലിലെത്തി നിമിഷയെ കാണാനുള്ള അവസരത്തിനും കുടുംബം ശ്രമിച്ചുവരികയാണ്.

നിമിഷയുടെ മോചനത്തിന് ശ്രമിക്കുന്ന റിലീസ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും യമനിലേക്ക് പോകാന്‍ സന്നദ്ധമായിട്ടുണ്ട്. കുര്യന്‍ ജോസഫിന്റെ നേതൃത്വം നടപടികള്‍ വേഗത്തിലാക്കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാവുന്ന ശ്രമങ്ങള്‍ നടത്തുമെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. അവസാന ശ്രമം എന്ന നിലയിലാണ് കുടുംബത്തിന്റെ ഇടപെടല്‍. നിമിഷയെ സഹായിച്ച കുറ്റത്തിന് സഹപ്രവര്‍ത്തകയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കൊല്ലപ്പെട്ട യമനി പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് തീരുമാനം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നാണ് നിമിഷയുടെ കുടുംബത്തിന്റെ പ്രതീക്ഷ. അടുത്തിടെ അയച്ച കത്തില്‍ നിമിഷ പ്രിയ ഈ പ്രതീക്ഷ പങ്കുവച്ചിരുന്നു. യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ. ജോലി ആവശ്യാര്‍ഥം യമനിലെത്തിയ അവര്‍ തലാല്‍ അബ്ദു മഹ്ദിയെ വിവാഹം ചെയ്തിരുന്നു. നിമിഷ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. 2017 ജൂലൈയിലാണ് കേസിന് അസ്പദമായ തലാലിന്റെ കൊലപാതകം നടന്നത്. യമനില്‍ നഴ്‌സായിരുന്നു നിമിഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+