കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നാല് മലയാളി യുവതികളെ തിരികെ എത്തിച്ചേക്കില്ല, ഇവർ കാബൂളിലെ ജയിലിൽ

Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന നാല് മലയാളി യുവതികളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്. മലയാളികളായ സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്നത്. ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഐസിസില്‍ ചേരാനായി രാജ്യം വിട്ട് പോയവരാണ് ഈ നാല് പേരും. എന്നാല്‍ അഫ്ഗാന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ നാല് പേരും കൊല്ലപ്പെടുകയായിരുന്നു.

2016-18 കാലത്താണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയത്. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിമിഷ ഫാത്തിമ അടക്കമുളള യുവതികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. കാബൂളിലെ ജയിലില്‍ കഴിയുന്ന ഇവരെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ

isis

13 രാജ്യങ്ങളില്‍ നിന്നുളള 408 ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളാണ് അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളിലായിട്ടുളളത്. ഇതില്‍ നാല് പേരാണ് ഇന്ത്യക്കാര്‍. ചൈനയില്‍ നിന്നുളള 16 പേരും പാകിസ്ഥാനില്‍ നിന്നുളള 299 പേരും രണ്ട് ബംഗ്ലാദേശികളും മാലിദ്വീപില്‍ നിന്നുളള രണ്ട് പേരുമാണ് ജയിലുകളിലുളളത് എന്ന് അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി തലവന്‍ ആയ അഹമ്മദ് സിയ സറാജ് പറയുന്നു. ഈ തടവുകാരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ 13 രാജ്യങ്ങളിലേയും സര്‍ക്കാരുകളുമായി അഫ്ഗാനിസ്ഥാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

പുത്തൻ ലുക്കിൽ പ്രിയാമണി- ചിത്രങ്ങൾ

Recommended Video

cmsvideo
പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കാന്‍ പോയ ഡോക്ടര്‍ പിടിയില്‍ | Oneindia Malayalam

English summary
Central Government may not be bringing back the four Indian women who joined ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X