കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ എക്‌സൈസ്‌ തിരുവ കുറക്കാന്‍ കേന്ദ്രം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലകള്‍ റെക്കോര്‍ഡ്‌ ഉയരത്തിലെത്തിയതോടെ എക്‌സൈസ്‌ തിരുവ കുറക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ്‌ നികുതിയില്‍ ഇളവ്‌ വരുത്താനാണ്‌ ധനമന്ത്രാലയം ആലോചിക്കുന്നത്‌. ചില സംസ്ഥാനനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും ധനകാര്യമാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ പത്ത്‌ ദിവസമായി ഇരട്ടിയായതാണ്‌ രാജ്യത്തെ ഇന്ധനവിലയില്‍ ബാധിച്ചത്‌. ചില്ലറ മേഖലയില്‍ വില്‍ക്കുന്ന പെട്രോളിനും ഡീസലിനും 60 ശതമാനത്തിലേറെ നികുതിയാണ്‌ ചുമത്തുന്നത്‌. 12 മാസത്തിനിടെ രണ്ടു തവണയാണ്‌ കേന്ദ്ര സര്‍ക്കാര്‍ എണ്ണയുടെ എക്‌സൈസ്‌ തിരുവ വര്‍ധിപ്പിച്ചത്‌.

PETROL DIESEL

ചില സംസ്ഥാനങ്ങള്‍,എണ്ണക്കമ്പനികള്‍, എണ്ണ മന്ത്രാലയം എന്നിവയുമായി ധനമന്ത്രാലയം കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ മധ്യത്തോടെ നികുതിയിളവ്‌ പ്രാബല്യത്തില്‍ വരുമെന്നാണ്‌ സൂചന. എന്നാല്‍ ഇന്ധനത്തിന്റെ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ലെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്‌.

ഇന്ധന നികുതി എന്നാണ്‌ കുറക്കാന്‍ കഴിയുക എന്ന്‌ പറയാന്‍ കഴിയില്ല എന്നായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്‌. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്ക്‌ സന്നദ്ധമാണെന്നും ധനമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ നികുതി കുറക്കുന്നതുമായി ബന്ധപ്പെട്ട്‌ മണികണ്‍ട്രോള്‍ അയച്ച ഇ മെയിലുകളോട്‌ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

Recommended Video

cmsvideo
Motor vehicle strike in India

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്ത്‌ ജനരോക്ഷം ആളിക്കത്തുകയാണ്‌. പെട്രോള്‍ ഡീസല്‍ വിലകള്‍ നൂറിനോടടുക്കുകയാണ്‌.അതേസമയം മാര്‍ച്ച്‌ 31വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 5.56 ലക്ഷം കോടി രൂപയാണ്‌ ഇന്ധനനികുതിയില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ ലഭിച്ചത്‌.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ പെട്രോളിന്റെ എക്‌സൈസ്‌ തീരുവ 9.48 രീപയായിരുന്നു. ഡീസലിന്‌ 3.56 രൂപയും. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷം കൊണ്ട്‌ മാത്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്ക്‌ കുതിച്ച്‌ കയറി. ഡീസല്‍ 31.83 രൂപയും. രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോള്‍ വില നൂറ്‌ കടന്നിട്ടുണ്ട്‌. അതേസമയം തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ എക്‌സൈസ്‌ നികുതി കുറക്കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്‌.

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

English summary
central government may reduce excise duty to cut on petrol diesel price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X