സാമ്പത്തിക നിലയിൽ ആശങ്ക: റിസർവ് ബാങ്കിനോട് 30000 കോടി ആവശ്യപ്പെടാൻ കേന്ദ്രം
ദില്ലി: രാജ്യത്തെ ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടി കൂടി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. 2019- 2020 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശമതമാനത്തിൽ നിർത്തുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നീക്കം. ആവശ്യമെങ്കിൽ റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 കോടി മുതൽ 30000 കോടി വരെ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 2018ൽ കേന്ദ്രസർക്കാരിന് 28000 കോടി രൂപ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. രണ്ടാഘട്ടമായി തുക കേന്ദ്രസർക്കാരിന് കൈമാറുന്ന കാര്യത്തിൽ ജനുവരിയോടെ റിസർവ് ബാങ്ക് തീരുമാനെടുത്തേക്കുമെന്നാണ് സൂചനകൾ.
റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ 1.76 ലക്ഷംകോടി രൂപ നൽകാൻ ബിമൽ ജലാൻ കമ്മറ്റിയാണ് നിർദേശിച്ചത്. ഇതോടെ ഓഗസ്റ്റിൽ കേന്ദ്രസർക്കാരിന് പണം കൈമാറുകയും ചെയ്തിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ 7.10 ലക്ഷം കോടി രൂപക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നേരത്തെ 2017-18 കാലയളവിൽ കേന്ദ്രസർക്കാർ റിസർവ് ബാങ്കിൽ നിന്ന് 10000 കോടി രൂപ കരുതൽ ധനമായി സ്വീകരിച്ചിരുന്നു. 2018-19ലെ മിച്ച തുക 1,23,414 കോടി രൂപയും ബിമൽ ജലാൻ കമ്മറ്റി നിർദേശം അനുസരിച്ചുള്ള തുകയും ഉൾപ്പെടെ 1,76,051 കോടി രൂപ കേന്ദ്രത്തിന് കൈമാറാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കുന്നതിനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ പാനലിനെ നിയോഗിച്ചത്. ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന് മുമ്പാകെ സമര്‍പ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ അധികം വരുന്ന തുക സര്‍ക്കാരിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം. ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായതോടെയാണ് ഈ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications