കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക നിലയിൽ ആശങ്ക: റിസർവ് ബാങ്കിനോട് 30000 കോടി ആവശ്യപ്പെടാൻ കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ധനക്കമ്മി മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടി കൂടി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. 2019- 2020 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശമതമാനത്തിൽ നിർത്തുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നീക്കം. ആവശ്യമെങ്കിൽ റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 കോടി മുതൽ 30000 കോടി വരെ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 2018ൽ കേന്ദ്രസർക്കാരിന് 28000 കോടി രൂപ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. രണ്ടാഘട്ടമായി തുക കേന്ദ്രസർക്കാരിന് കൈമാറുന്ന കാര്യത്തിൽ ജനുവരിയോടെ റിസർവ് ബാങ്ക് തീരുമാനെടുത്തേക്കുമെന്നാണ് സൂചനകൾ.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത്മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ 1.76 ലക്ഷംകോടി രൂപ നൽകാൻ ബിമൽ ജലാൻ കമ്മറ്റിയാണ് നിർദേശിച്ചത്. ഇതോടെ ഓഗസ്റ്റിൽ കേന്ദ്രസർക്കാരിന് പണം കൈമാറുകയും ചെയ്തിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ 7.10 ലക്ഷം കോടി രൂപക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. നേരത്തെ 2017-18 കാലയളവിൽ കേന്ദ്രസർക്കാർ റിസർവ് ബാങ്കിൽ നിന്ന് 10000 കോടി രൂപ കരുതൽ ധനമായി സ്വീകരിച്ചിരുന്നു. 2018-19ലെ മിച്ച തുക 1,23,414 കോടി രൂപയും ബിമൽ ജലാൻ കമ്മറ്റി നിർദേശം അനുസരിച്ചുള്ള തുകയും ഉൾപ്പെടെ 1,76,051 കോടി രൂപ കേന്ദ്രത്തിന് കൈമാറാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നത്.

rbi-1556349407-1565

കഴിഞ്ഞ ഡിസംബറിലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കുന്നതിനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ പാനലിനെ നിയോഗിച്ചത്. ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന് മുമ്പാകെ സമര്‍പ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ അധികം വരുന്ന തുക സര്‍ക്കാരിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം. ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായതോടെയാണ് ഈ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത്.

English summary
Central Government may seek Rs 30,000 crore interim dividend from RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X