Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വടിയെടുത്ത് കേന്ദ്രം; 230 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം, വാതുവയ്പ്പ്- ലോണ്‍ ആപ്പുകൾ

ഇത്തരം ആപ്പുകളുടെ പരസ്യങ്ങള്‍ ഒരുകാരണവശാലും പ്രദര്‍ശിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

app

ദില്ലി : ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടി ശക്തമാക്കി ഇന്ത്യ. അടിയന്തര' അടിസ്ഥാനത്തില്‍ 230 അനധികൃത വാതുവെപ്പ്, ചൂതാട്ടം, വായ്പ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച നിരോധിച്ചു. രാജ്യത്തിന്റെ സമ്പദ് സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത് . 38 വാതുവെപ്പ് / ചൂതാട്ട വെബ്സൈറ്റുകളും ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിച്ചെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. ഐ ടി ആക്ടിന്റെ സെക്ഷന്‍ 69 ( എ ) ഉപയോഗിച്ചാണ് ഇപ്പോഴത്തെ നിരോധനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള ഓവര്‍-ദി-ടോപ്പ് പ്ലാറ്റ്ഫോമുകളിലും സ്വകാര്യ സാറ്റലൈറ്റ് ടി വി പ്ലാറ്റ്ഫോമുകളിലും വാതുവെപ്പ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. ഇത്തരം ആപ്പുകളുടെ പരസ്യങ്ങള്‍ ഒരുകാരണവശാലും പ്രദര്‍ശിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, നേരത്തെ ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 220 ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ അടുത്തിടെ ലഭിച്ചിരുന്നു, ചെറിയ ലോണ്‍ തുകയ്ക്ക് പോലും പല മൊബൈല്‍ ആപ്പുകളില്‍ നിന്ന് നിരന്തരം അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. പലരുടെയും ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷവും സമാനമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്പുകള്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് . വിവരങ്ങള്‍ ഫോണില്‍ നിന്ന് ചോര്‍ത്തുന്ന സുരക്ഷ പ്രശ്‌നങ്ങള്‍ വരെ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു . ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു. 2020 ലും ചൈനീസ് ആപ്പുകള്‍ വ്യാപകമായി സര്‍ക്കാര്‍ നിരോധിച്ചിരുന്നു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+