നീറ്റ് യുജി: വലിയ തോതില്‍ ക്രമക്കേട് നടന്നില്ല, മുഴുവന്‍ ഫലവും റദ്ദ് ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ
ഡല്‍ഹി: നീറ്റ് യുജി പ്രവേശന പരീക്ഷ ഫലം പൂർണ്ണമായും റദ്ദ് ചെയ്യേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകളൊന്നും നടന്നിട്ടില്ലാത്തതിനാൽ ഫലം റദ്ദാക്കരുതെന്നും ഏതെങ്കിലും സാഹചര്യത്തില്‍ പരീക്ഷഫലം റദ്ദാക്കുന്നത് ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാർത്ഥികളുടെ സാധ്യതകളെ അപകടത്തിലാക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
മെയ് 5 ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകള്‍ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ "പരിഹാരാധിഷ്ഠിത" സമീപനമാണ് സ്വീകരിച്ചതെന്നും പരീക്ഷ റദ്ദാക്കുകയും നീറ്റ് (യുജി) പുതുതായി നടത്തുകയും ചെയ്യുന്നത് യുക്തിസഹമല്ലെന്നും സർക്കാർ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

"രാജ്യത്തുടനീളം നടന്ന ഒരു പരീക്ഷയിൽ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മുഴുവൻ പരീക്ഷയും ഇതിനകം പ്രഖ്യാപിച്ച ഫലങ്ങളും റദ്ദാക്കുന്നത് യുക്തിസഹമല്ല. ഫലം റദ്ദ് ചെയ്യുന്നത് പരീക്ഷയില്‍ അന്യായമായ മാർഗങ്ങളൊന്നും സ്വീകരിക്കാതെ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ സാധ്യതകള്‍ അപകടത്തിലാക്കും" കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ പട്ന, ഗോധ്ര കേന്ദ്രങ്ങളിൽ മാത്രമാണെന്നും മുഴുവൻ പരീക്ഷയുടെയും പവിത്രതയെ ഇത് ബാധിച്ചിട്ടില്ല. കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് മുഴുവന്‍ പരീക്ഷയേയും ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിയില്ലെന്നും എന്‍ ടി എയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിങ്കളാഴ്ച ഹർജികൾ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
അതേസമയം അന്വേഷണത്തില്‍ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതായി ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്ട്ടില്ല് വ്യക്തമാക്കിയിട്ടുണ്ട്. കത്തിനശിച്ച നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പറുകളില്‍ നിന്ന് കണ്ടെത്തിയ 68 ചോദ്യപേപ്പറുകള്‍ എന്‍ ടി എയുടെ യഥാര്‍ഥ ചോദ്യപേപ്പറിന്റെ പകര്‍പ്പാണെന്ന് ബിഹാറിലെ എക്കണോമിക് ഒഫന്‍സസ് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് പരീക്ഷ പേപ്പർ ചോർന്നെന്ന് വ്യക്തമായത്.
അതിനിടെ, നീറ്റ് പരീക്ഷയ്ക്കെതിരെ രൂക്ഷ വിമര്ശനവമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നീറ്റ് വിദ്യാര്‍ത്ഥി വിരുദ്ധ പരീക്ഷയാണെന്നും, ജനങ്ങള്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞുവെന്നും വിജയ് ആരോപിച്ചു. 'ജനങ്ങള്‍ക്ക് ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ വിശ്വാസമില്ല. ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല' വിജയ് പറഞ്ഞു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications