കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി വിളകള്‍ക്ക് താങ്ങുവില നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍.. നീക്കം ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്..

  • By Desk
Google Oneindia Malayalam News

ദില്ലി: കാേണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുകയാണ് ആദ്യം ചെയ്തത്. അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുക കര്‍ഷകരുടെ കടങ്ങള്‍ തള്ളുകയാണെന്നുള്ളതായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. ഇത് പാലിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ കാര്‍ഷിക നയം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നത് മുന്നില്‍ കണ്ട് ഗവണ്‍മെന്‍റ് കര്‍ഷകര്‍ക്ക് താങ്ങുവില നല്കാന്‍ തീരുമാനിച്ചു. ഏക്കറിന് അനുസരിച്ചാണ് ബോണസ് ലഭ്യമാകുക.

<strong><br>മന്ത്രിസഭാ വിപുലികരണത്തിലും ഞെട്ടിച്ച് കമൽനാഥ് സർക്കാർ; ഏക മുസ്ലിം മന്ത്രി, 15 വർഷങ്ങൾക്ക് ശേഷം</strong>
മന്ത്രിസഭാ വിപുലികരണത്തിലും ഞെട്ടിച്ച് കമൽനാഥ് സർക്കാർ; ഏക മുസ്ലിം മന്ത്രി, 15 വർഷങ്ങൾക്ക് ശേഷം

പാര്‍ലമെന്‍റ് കാര്‍ഷിക സ്റ്റാന്‍ഡിങ് കമ്മിറ്റി രാജ്യത്തെ ചെറുതും വലുതുമായ കര്‍ഷകര്‍ക്ക് താങ്ങുവില നല്കുന്നതിനെ കുറിച്ച് ചര്‍ച്ചചെയ്തു. ബോണസ് മാത്രമല്ല,കര്‍ഷകര്‍ക്ക് മികച്ച കൃഷിരീതി അവലംബിക്കാന്‍ പരിശീലനവും നല്കും. മികച്ച വിള ലഭിക്കാന്‍ ഈ പരിശീലനം വഴി സാധ്യമാകുമെന്നും പറയുന്നു. ഇത് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്കുന്നതോടൊപ്പം നടപ്പിലാക്കും.

farmer-12-149726

ലോണ്‍ എഴുതി തള്ളുന്നത് കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസം നല്കുന്നതാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് ദീര്‍ഘകാലത്തേക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ല. നിലവില്‍ ഉള്ള പദ്ധതി കോണ്‍ഗ്രസിനെതിരെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. വിളകള്‍ക്ക് നല്കുന്ന ഇന്‍ഷുറന്‍സ് എങ്ങനെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാമെന്ന് പാര്‍ലമെന്റ് സമിതി ചര്‍ച്ചചെയ്യന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാളും കൂടുതല്‍ ഗുണം ലഭിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണെന്ന് കര്‍ഷകരും അഭിപ്രായപ്പെടുന്നു.


കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡി വളത്തിനും വൈദ്യുതിക്കും പലിശരഹിത നായ്പകള്‍ക്കും ലഭ്യമാക്കണമെന്ന് പാര്‍ലമെന്റ് സമിതി അംഗം പറയുന്നു.എന്നാല്‍ എത്ര പണം കര്‍ഷകര്‍ക്ക് സബ്‌സിഡി വഴി ഗവണ്‍മെന്‍ര് നല്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കൃഷി നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും സബ്‌സിഡി നല്കുന്നത് പരിഗണിക്കമെന്ന് കര്‍ഷക നേതാവും പാര്‍ലമെന്റ് അംഗവുമായ രാജു ഷെട്ടി പറയുന്നു. തെലങ്കാനയില്‍ നടപ്പിലാക്കുന്ന സബ്‌സിഡി പോലെ ഇത് കണക്കാക്കണമെന്ന് പറയുന്നു.

English summary
Central government plan to gave subsidy bonus for minimum support price crops. The decision is aiming at coming loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X