ആറ് മാസം വരെ ഗര്‍ഭഛിദ്രം നടത്താം, വയറ്റാട്ടിമാര്‍ക്കും അനുമതി... നിയമ ഭേദഗതിക്ക്
ദില്ലി: ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച വരെ പായമുള്ള സമയത്തും ഗര്‍ഭഛിദ്രം നടത്താമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ സംസഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
നേരത്തെ 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രങ്ങള്‍ക്ക് മാത്രമേ നിയമപ്രകാരം അനുമതി ലഭിച്ചിരുന്നുള്ളൂ. പലപ്പോഴും 20 ആഴ്ചകള്‍ക്ക് ശേഷമാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനാകൂ എന്ന കാര്യം മുന്‍ നിര്‍ത്തി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിയമം ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നിയമഭേദഗതി കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവക്കുമെന്നാണ് റിപ്പോര്‍ട്ട്. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി ലഭിക്കുക. ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോ ഡോക്ടര്‍മാര്‍ക്കും ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി ലഭിക്കും.
അംഗീകൃത വയറ്റാട്ടിമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനമുതി നല്‍കാനാണ് നിലവില്‍ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം കൂടുതല്‍ വിവാദത്തിന് ഇടയാക്കിയേക്കും. വയറ്റാടടിമാര്‍ക്ക് കൂടി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതിനായി രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നതിന് പകരം യോഗ്യത രജിസ്‌ട്രേഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്നാക്കി മാറ്റും.
ഗര്‍ഭഛിദ്രത്തിന് മത സംഘടനകള്‍ എന്നും എതിരാണ്. ഗര്‍ഭഛിദ്രത്തിനുള്ള നിയമപരമായ സമയം നീട്ടുന്നതിനെതിരെ ഏത് രീതിയിലായിരിക്കും ഇവര്‍ രംഗത്തെത്തുക എന്ന് പറയാന്‍ കഴിയില്ല.












Click it and Unblock the Notifications