കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാറിന്‍റെ ഗ്രൂപ്പ് ബി, സി തസ്തികളിലേക്ക് ഇനി ഒരു പ്രവേശന പരീക്ഷ മാത്രം!

  • By Desk
Google Oneindia Malayalam News

ദില്ലി: ദേശീയ റിക്രൂട്ട്‌മെന്റ് അതോറിറ്റി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്തുമെന്നും പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. ഗസറ്റഡ് ഓഫീസര്‍ അല്ലാത്ത ഗ്രൂപ്പ് ബി- സി തസ്തികകളിലേക്ക് പ്രവേശന പരീക്ഷ നടത്തുമെന്നും 1.5 ലക്ഷം ഒഴിവുകള്‍ ഇതിലുണ്ടെന്നും പറഞ്ഞു.

മോദിയെ മലർത്തിയടിച്ച് മാസ്സായി ദിവ്യ സ്പന്ദന, ഇന്ത്യൻ യുദ്ധക്കപ്പലിൽ കനേഡിയൻ പൗരനായ അക്ഷയ് കുമാർ! മോദിയെ മലർത്തിയടിച്ച് മാസ്സായി ദിവ്യ സ്പന്ദന, ഇന്ത്യൻ യുദ്ധക്കപ്പലിൽ കനേഡിയൻ പൗരനായ അക്ഷയ് കുമാർ!

നിലവില്‍ ഈ തസ്തികകളിലേക്ക് വിവിധ ഗവണ്‍മെന്റ് ഏജന്‍സികളായിരുന്നു പരീക്ഷകള്‍ നടത്തിയിരുന്നത്. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റെയില്‍വേ ബോര്‍ഡ്, എന്നിങ്ങനെ വിവിധ ബോര്‍ഡുകള്‍ നടപ്പിലാക്കിയ പരീക്ഷകള്‍ 18 -20 മാസമെടുത്താണ് ഒഴിവുകള്‍ നികത്തിയിരുന്നത്.

jobs-03-1462249954

എന്നാല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി മൂന്ന് മാസത്തിനകം ഒഴിവുകള്‍ നികത്താമെന്നാണ് കണക്കുകൂട്ടല്‍. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒറു വര്‍ഷത്തിനകം എന്‍ആര്‍എ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പറയുന്നത്. ഗവണ്‍മെന്റ് ഒഴിവുകള്‍ സമയബന്ധിതമായി നികത്തപ്പെടുമെന്നും ഇതിന് വേണ്ടിയാണ് എന്‍ആര്‍എ എന്നും പറയുന്നു. മിക്ക പരീക്ഷകള്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു ഡിഗ്രി ഇവയാണ് അടിസ്ഥാന യോഗ്യത. അതിനാല്‍ ഇത്തരത്തില്‍ ഒരു പരീക്ഷയിലൂടെ എല്ലാ ഒഴിവുകളിലേക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും പറയുന്നു.

നിരവധി അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ നിന്നും നിരവധി അപേക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നതും ഇത് വഴി ഇല്ലാതാക്കാം. ഒരു പരീക്ഷയാണെങ്കില്‍ എല്ലാവര്‍ക്കും ഒരു തവണ അപേക്ഷിച്ചാല്‍ മതിയെന്നും കട്ട് ഓഫ് വഴി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാമെന്നും പറയുന്നു. ജിമാറ്റ്,കാറ്റ് പരീക്ഷകള്‍ക്ക് സമാനമായാണ് എന്‍ആര്‍എ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

English summary
Central government plans to establish national recruitment agency for group B and C exams, one stop center for all these exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X