കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപക പ്രതിഷേധം; ദേശീയ പശു വിജ്ഞാപന പരീക്ഷ മാറ്റിവെച്ച്‌ കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തടക്കമുള്ള പല പ്രസ്ഥാനങ്ങളില്‍ നിന്നും രാജ്യവ്യാപകമായപ്രതിഷേധത്തിന്‌ പിന്നാലെ ഫെബ്രുവരി 25ന്‌ നടത്താനിരുന്ന ദേശീയ പശു വിജ്ഞാന പരീക്ഷ മാറ്റിവെച്ച്‌ കേന്ദ്രം. ഫെബ്രുവരി 21ന്‌ നടത്താനിരുന്ന മോക്ക്‌ ടെസ്‌റ്റും, 25ന്‌ നടത്താനിരുന്ന ദേശീയ ഗോ വിഗ്യാന്‍ പ്രചാര്‍ പ്രസാര്‍ പരീക്ഷ എന്ന ദേശീയ പരീക്ഷയും മാറ്റിവെച്ചതായി രാഷ്ട്രീയ കാമധേനു വെബ്‌സൈറ്റിലാണ്‌ അറിയിപ്പുണ്ടായത്‌. വിഷയത്തില്‍ കേന്ദ്രം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന്‌ ആക്ഷേപിച്ചുകൊണ്ട്‌ രൂക്ഷ വിമര്‍ശനവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ രംഗത്തെത്തിയിരുന്നു. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ട്‌ എന്നു പോലും രാഷ്ട്രീയ കാമധേനു ആയോഗ്‌ പോലുള്ള ഒരു കേന്ദ്ര സ്ഥാപനം ഇങ്ങനെ അന്ധവിശ്വാസങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാന്‍ കൂട്ട്‌ നില്‍ക്കുന്നത്‌ ദയനീയമാണെന്നും പരീഷത്ത്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറുപ്പില്‍ വിമര്‍ശനമുണ്ടായിരുന്നു.

cow

കഴിഞ്ഞ ജനുവരി മാസം ആദ്യമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനുമിടയില്‍ നാടന്‍ പശുക്കളെപ്പറ്റിയും അവയുടെ ഗുണഗണങ്ങളേപ്പറ്റിയുമുള്ള അറിവുകള്‍ വളര്‍ത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഫെബ്രുവരി 25ന്‌ ദേശീയ പരീക്ഷ പ്രഖ്യാപിക്കുന്നത്‌. പരീക്ഷയില്‍ പഹ്‌കെടുക്കാന്‍ നിര്‍ദേസം നല്‍കണമെന്നാവശ്യപ്പെട്ട്‌ യുജിസി സര്‌ഡ#വകലാശാല വൈസ്‌ ചാന്‍സലര്‍മാര്‍ക്ക്‌ അയച്ച കത്ത്‌ പുറത്തുവന്നതോടെ വിവാദങ്ങളും പോട്ടിപ്പുറപ്പെട്ടിരുന്നു.

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

പ്രൈമറി,മിഡില്‍ സ്‌കൂള്‍, സെക്കണ്ടറി, കോളേജ്‌, പൊതുജനങ്ങള്‍ എന്നിങ്ങനെ നാല്‌ വിഭാഗത്തിലാണ്‌ പരീക്ഷകള്‍ കേന്ദ്രം പ്ലാന്‍ ചെയ്‌തിരുന്നത്‌. പരിക്ഷകള്‍ക്ക്‌ തയാറെടുക്കുന്നവരെ ലക്ഷ്യമിട്ട്‌ രാഷ്ട്രീയ കാമദേനു അയോഗ്‌ 54 പേജുള്ള പരീക്ഷ സഹായി തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
New mutant strain virus in india

English summary
central government postponed national cow exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X