കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍ സ്റ്റൈലില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കലണ്ടര്‍ പുറത്തിറങ്ങി...

2017ലെ കേന്ദ്ര സര്‍ക്കാര്‍ കലണ്ടറിന്‍റെ ഓരോ പേജിലും പ്രധാനമന്ത്രിയുടെ ചിത്രവും കുറിപ്പും.

  • By Sreenath
Google Oneindia Malayalam News

ദില്ലി: 2017 കേന്ദ്ര സര്‍ക്കാരിന്‍റെ കലണ്ടര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുറത്തിറക്കുന്ന ആദ്യ കലണ്ടറാണ്. അപ്പോപിന്നെ അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകത വേണ്ടേ. പ്രത്യേകത ഉണ്ടല്ലോ... ഏകദേശം എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍ മോഡിലാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്.

ജനുവരി മുതല്‍ ഡിസംബര്‍വരെ 12 മാസങ്ങളിലും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നയങ്ങള്‍ തീം ആയി രേഖപ്പെടുത്തിയാണ് കലണ്ടര്‍ തയാറാക്കുന്നത്. ഓരോ മാസത്തേയും തീമിനൊപ്പം അതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍കൂടിയുണ്ട് കലണ്ടറില്‍.

ചിത്രത്തിനോടൊപ്പം ഓരോ വിഷയത്തിലും പ്രധാനമന്ത്രിയുടേതായി ഒരു ചെറു കുറിപ്പും അതാതു പേജുകളില്‍ ചേര്‍ത്തിരിക്കുന്നു. പക്ഷേ ഇത്തരത്തില്‍ കലണ്ടര്‍ തയാറാക്കുന്ന ആദ്യ ലോക നേതാവ് മോദിയല്ല കേട്ടോ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മോദിക്കു മുന്‍പേ എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍ സ്റ്റൈലില്‍ കലണ്ടര്‍ ഉണ്ടാക്കിയിട്ടുണ്ടത്രേ...

ജനുവരി- യുവജന വികസനം

വികസനത്തിനെ സഹായിക്കുന്നതിനു യുവാക്കളെ സജ്ജരാക്കുക എന്നതാണു ജനുവരിയിലെ തീം

ഫെബ്രുരി- ദാരിദ്ര നിര്‍മാര്‍ജനം

ദരിദ്രരെ ശാക്തികരിച്ചു ദാരിദ്ര നിര്‍മാര്‍ജനം സാധ്യമാക്കുന്നു. ദരിദ്രരുടെ ബഹുമുഖ വികസനം ഉറപ്പാക്കും

മാര്‍ച്ച്- സ്ത്രീ ശാക്തീകരണം

ശക്തയായ സ്ത്രീ, ശക്തമായ ഭാരതം എന്നതാണു മാര്‍ച്ചിലെ മുദ്രാവാക്യം.

ഏപ്രില്‍- രാഷ്ട്ര പുനര്‍നിര്‍മാണത്തിലൂടെ ഭാവി ഇന്ത്യ

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഭാവി ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണു സര്‍ക്കാര്‍ നയം

മെയ്- ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്.

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക

ജൂണ്‍- കര്‍ഷകര്‍, രാജ്യത്തിന്‍റെ അന്നദാതാക്കള്‍.

2022ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുക. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കുക

ജൂലൈ- ഗ്രാമങ്ങളുടെ വൈദ്യുതീകരണം, ഓരോ വീട്ടിലും വൈദ്യുതി

വൈദ്യുതിയില്ലാത്ത വീടുകള്‍ ഇല്ലാതാക്കുക. പവറിലൂടെ എംപവര്‍മെന്‍റ് എന്നതാണു ലക്ഷ്യം.

 ഓഗസ്റ്റ്- സായുധ സേനകള്‍, രാജ്യത്തിന്‍റെ അഭിമാനം

സായുധ സേനകളുടെ നവീകരണം സര്‍ക്കാരിന്‍റെ പ്രഖ്യാപിത പദ്ധതിയാണ്

സെപ്തംബര്‍- കറന്‍സി രഹിത ഇടപാടുകള്‍

കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയിലേക്കുയരാനുള്ള ചരിത്രപരമായ അവസരം ഉപയോഗപ്പെടുത്താം.

ഒക്ടോബര്‍- സ്വച്ഛ ഭാരത്, ശുചിത്വത്തിലേക്കുള്ള പുത്തനുണര്‍വ്

ശുചിത്വ ഭാരതം സാധ്യമാക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നു

നവംബര്‍- അഴിമതിരഹിത ഭരണം

അഴിമതിയെ വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിക്കുന്ന ദിവസങ്ങള്‍ അവസാനിച്ചിരിക്കുന്നു.

ഡിസംബര്‍- സുഗമ്യ ഭാരത്, ഭിന്നശേഷിക്കാരുടെ ഇന്ത്യ

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനു പ്രധാന്യം നല്‍കുന്നു.

English summary
New Central government Calendar contains PM's photo and quoting in each page. Each page are theme based related to the government policies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X