• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം രാഹുലിന്‍റെ നിര്‍ദ്ദേശം, പിന്നാലെ ചൈനക്ക് കടിഞ്ഞാണിട്ട് ഇന്ത്യ, തന്ത്രം മെനഞ്ഞ് മറുപക്ഷവും

ദില്ലി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തെ ഗൗരവത്തോടെയാണ് രാജ്യം കണ്ടത്. ഹൗസിങ് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ഓഹരികള്‍ പിപ്പീള്‍സ് ബാങ്ക് ഓഫ് ചൈന അടുത്തിടെ സ്വന്തമാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി.

cmsvideo
  മോദിയെ കണക്ക് പഠിപ്പിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

  എച്ച് ഡി എഫ് സിയുടെ 1.75 കോടി ഓഹരികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എച്ച്ഡിഎഫ്സി ഓഹരികളുടെ മൂല്യം കഴിഞ്ഞ മാസം 25 ശതാമനം വരെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരികള്‍ ചൈനീസ് ബാങ്ക് വന്‍തോതില്‍ വാങ്ങിക്കൂട്ടിയെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നത്.

  ആദ്യം രാഹുല്‍

  ആദ്യം രാഹുല്‍

  വിദേശ നിക്ഷേപകരുടെ ഈ നീക്കത്തിന് പിന്നിലെ അപകടസാധ്യത ആദ്യം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗത്തെ മുരടിപ്പ് ഇന്ത്യന്‍ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയത് വിദേശ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകരമായ സാഹചര്യം ഒരുക്കിയതായി രാഹുല്‍ ചൂണ്ടിക്കാട്ടി.

  അനുവദിക്കരുത്

  അനുവദിക്കരുത്

  രാജ്യം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഇന്ത്യൻ കോർപ്പറേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വിദേശ കമ്പനികളെ അനുവദിക്കരുതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയത്.

  പുതിയ തീരുമാനം

  പുതിയ തീരുമാനം

  പുതിയ തീരുമാനപ്രകാരം അയല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍റെ അനുമതി വാങ്ങണമെന്നായിരുന്നു പുതിയ തീരുമാനം. പുതിയ നിയമപ്രകാരം വിദേശരാജ്യങ്ങളിലുള്ളവർക്ക്​ കമ്പനിയുടെ ഉടമസ്ഥാവകാശം മാറ്റി നൽകു​േമ്പാഴും മുൻകൂർ അനുമതി തേടണം. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ പുതിയ തീരുമാനം ബാധകമാവും.

  നന്ദി

  നന്ദി

  വിദേശ നിക്ഷേപ ചട്ടത്തിൽ​ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ നന്ദിയറിയിച്ച്​ രാഹുല്‍ ഗാന്ധി രംഗത്ത് എത്തുകയും ചെയ്തു. ത​​െൻറ മുന്നറിയിപ്പി​​െൻറ പശ്​ചാത്തലത്തിൽ നേരിട്ടുള്ള വിദേശ നി​േക്ഷപ നിയമങ്ങളില്‍ മാറ്റം വരുത്തിയ കേന്ദ്രസര്‍ക്കാറിന് നന്ദി അറിയിക്കുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

  18–ാം സ്ഥാനം

  18–ാം സ്ഥാനം

  ഇന്ത്യയിൽ നേരിട്ടു വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തുന്ന രാജ്യങ്ങളിൽ 18-ാം സ്ഥാനമേ ചൈനയ്ക്കുള്ളൂവെങ്കിലും പുതിയ നിയന്ത്രണങ്ങള്‍ അവര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. കോവിഡിന് മുമ്പത്തെ സാഹ്യചര്യത്തില്‍ ചൈനിയില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യ വലിയതോതില്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു

  കോവിഡ് പ്രതിസന്ധി

  കോവിഡ് പ്രതിസന്ധി

  എന്നാല്‍ കോവിഡിനു ശേഷമുള്ള സ്ഥിതിഗതിയിൽ ചൈനയിൽനിന്നുള്ള നിക്ഷേപത്തിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യയുടെ മാതൃകയില്‍ ചൈനയും ഇതുപോലെ ചില നിയന്ത്രണങ്ങള്‍ക്ക് തയ്യാറായിട്ടുണ്ട്. ഇതിനായി പുതിയ വിദേശനിക്ഷേപ നിയമത്തിനും രൂപംനൽകിയിട്ടുണ്ട്.

  എതിർ നടപടികള്‍

  എതിർ നടപടികള്‍

  ഇതിലെ 40-ാം വകുപ്പു പ്രകാരം ചൈനയോട് വിവേചനം കാണിക്കുന്ന രാജ്യത്തോടു തക്കതായ രീതിയില്‍ എതിർ നടപടികള്‍ കൈക്കൊള്ളണമെന്നാണ് പുതിയ വിദേശ നിക്ഷേപ നിയമത്തില്‍ വ്യക്തമാക്കുന്നത്. ഈ വ്യവസ്ഥ ഇതുവരെ ആര്‍ക്കെതിരേയും പ്രയോഗിച്ചിട്ടില്ലെങ്കിലും ഇന്ത്യ വിവേചനപരമായാണ് പെരുമാറുന്നതെന്നു ചൈന തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

  ഇന്ത്യ ലംഘിച്ചു

  ഇന്ത്യ ലംഘിച്ചു

  ഇന്ത്യ ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ഇന്ത്യ ലംഘിച്ചുവെന്നും ചൈന ആരോപിച്ചു. എന്നാല്‍ വിദേശ നിക്ഷേപങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയല്ല, ഒരു മുൻകരുതൽ എടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.

  മെയ് 3 ന്

  മെയ് 3 ന്

  ഇന്ത്യയിൽ എഫ്പിഐക്കുള്ള ചൈനയുടെ ലൈസൻസ് കാലാവധി അവസാനിക്കുന്നത് മെയ് 3 നാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാണ് ഇന്ത്യയിൽ ‘സെബി'യുമായി ബന്ധപ്പെട്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ പുതിയ നയം രൂപീകരിക്കപ്പെട്ടത്തോടെ ത്തവണ ലൈസൻസ് പുതുക്കാൻ സെബിക്കു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടേണ്ട അവസ്ഥയാണ് ഉള്ളത്.

  മറ്റ് രാഷ്ട്രങ്ങളും

  മറ്റ് രാഷ്ട്രങ്ങളും

  അതേസമയം, ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിര്‍ദേശം യൂറോപ്യന്‍ കമ്മീഷന്‍ തങ്ങളുടെ അംഗരാജ്യങ്ങള്‍ക്ക് കഴിഞ്ഞമാസം നല്‍കിയിരുന്നു. കമ്പനികളുടെ ആസ്തികള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ നടപടികള്‍ക്ക് തടയിടണമെന്നായിരുന്നു ആ നിര്‍ദ്ദേശം. ഓസ്ട്രേലിയും ചൈനക്കെതിരെ മുന്‍ കരുതലുമായി രംഗത്തെത്തിയിരുന്നു.

  പാടില്ല, ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന് അപകടം ചെയ്യും; മുന്നറിയിപ്പുമായി രഘുറാം രാജന്‍

  English summary
  central government put control over FDI norms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more