Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പേരുമാറ്റി കേന്ദ്ര സർക്കാർ; പുതിയ പേര് 'പി.എം. പോഷണ്‍ '

ദില്ലി; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രം. 'നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ്' എന്നാണ് പുതിയ പേര്.അഞ്ച് വര്‍ഷത്തേക്ക് സ്‌കൂളുകളില്‍ പിഎം പോഷണ്‍ പദ്ധതി തുടരുന്നതിനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി.2026 വരെയാണ് പദ്ധതി നീട്ടിയിരിക്കുന്നത്. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള ദേശീയ പദ്ധതി' എന്നായിരുന്നു ആദ്യ പേര്.

പദ്ധതിക്കായി കേന്ദ്രസർക്കാർ 54061.73 കോടിയും സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 31,733.17 കോടി രൂപയുമാണ് ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങള്‍ക്ക് ഏകദേശം 45,000 കോടി രൂപയുടെ അധിക ചിലവും കേന്ദ്ര സർക്കാർ വഹിക്കും. മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപയാണ്.രാജ്യത്തെ 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന ഏകദേശം 11.80 കോടി കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണം. 2020-21 കാലഘട്ടത്തില്‍, ഭക്ഷ്യധാന്യങ്ങള്‍ക്കായി ഏകദേശം 11,500 കോടി രൂപ ഉള്‍പ്പെടെ, 24,400 കോടി രൂപയിലധികം കേന്ദ്രസർക്കാർ പദ്ധതിക്കായി വിനിയോഗിച്ചിട്ടുണ്ട്.

school

ആഘോഷ വേളകളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക ഭക്ഷണം ലഭ്യമാക്കാൻ പൊതു ജനങ്ങൾക്ക് അവസരം നൽകുന്ന 'തിഥി ഭോജന്‍' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും മന്ത്രിസഭ യോഗത്തിൽ തിരുമാനമായി.പ്രൈമറി ക്ലാസ്സുകളിലെ 11.80 കോടി കുട്ടികള്‍ക്കും പുറമെ ഗവണ്‍മെന്റ്, എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ പ്രീ-പ്രൈമറി അല്ലെങ്കില്‍ അങ്കണവാടികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കാനും യോഗത്തിൽ തിരുമാനമായി.

കുട്ടികള്‍ക്ക് പ്രകൃതിയോടും കൃഷിത്തോട്ടങ്ങളോടും നേരിട്ടുള്ള അനുഭവം നല്‍കുന്നതിനായി സ്‌കൂളുകളിലെ സ്‌കൂള്‍ പോഷകാഹാര ഉദ്യാനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കും. സ്‌കൂള്‍ പോഷകാഹാര കൃഷ്ടിയിടങ്ങള്‍ ഇതിനകം 3 ലക്ഷത്തിലധികം സ്‌കൂളുകളില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് എല്ലാ ജില്ലകളിലും നിര്‍ബന്ധമാക്കി. അനീമിയ കൂടുതലുള്ള കുട്ടികള്‍ക്ക് അനുബന്ധ പോഷകാഹാര ഇനങ്ങള്‍ നല്‍കുന്നതിന് പ്രത്യേക വ്യവസ്ഥ. പ്രാദേശികമായി ലഭ്യമായ ചേരുവകളും പച്ചക്കറികളും അടിസ്ഥാനമാക്കിയുള്ള പാചകരീതിയും നൂതനമായ വിഭവപട്ടികയും പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമീണതലം മുതല്‍ ദേശീയതലം വരെ എല്ലാ തലങ്ങളിലും പാചക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കും.

Recommended Video

cmsvideo
    ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

    പ്രമുഖ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലാതല വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ ( ഡയറ്റ്) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പുരോഗതി നിരീക്ഷണത്തിനും പരിശോധനകള്‍ക്കുമുള്ള ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ സുഗമമാക്കാനും യോഗത്തിൽ തിരുമാനമായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+