രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രം; ഇനി മുതല്‍ അമൃത് ഉദ്യാന്‍
ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവന്‍ നോര്‍ത്ത് സൗത്ത് പബ്ലിക്ക് ബ്ലോക്കുകള്‍ പാര്‍ലമെന്റ് എന്നിവ ഉള്‍പ്പെടുന്ന ദില്ലിയിലെ ഭരണസിരാ കേന്ദ്രങ്ങളുടെ നിര്‍മ്മാണ വേളയിലാണ് ഈ ഉദ്യാനം പണി കഴിപ്പിച്ചത്.

ദില്ലി: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. അമൃത് ഉദ്യാന്‍ എന്ന പേരാണ് കേന്ദ്രം പുനര്‍നാമകരണം ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 'അമൃത് മഹോത്സവ്' പ്രമേയത്തിന് അനുസൃതമായാണ് മുഗള്‍ ഉദ്യാനത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിവല്‍ ആസാദി കാ അമൃത് മഹോത്സവ്' പ്രകാരം രാഷ്ട്രപതി ഭവനിലെ ഉദ്യാനങ്ങള്‍ക്ക് അമൃത് എന്ന പൊതുനാമം നല്‍കിയതായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത അറിയിച്ചു. അമൃത് ഉദയന്‍ ജനുവരി 29ന് രാാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. ഈ അവസരത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പൂക്കള്‍ പുഷ്പ്പിക്കുന്നു ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ പൂന്തോട്ടം പൊതുജനങ്ങള്‍ക്കായി എല്ലാവര്‍ഷവും തുറന്നുകൊടുക്കാറുണ്ട്. പൊതുദര്‍ശനത്തിന് പുറമെ കര്‍ഷകര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രത്യേക സംഘങ്ങള്‍ക്ക് പൂന്തോട്ടം തുറന്നുകൊടുക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്ത പറഞ്ഞു. എല്ലാ വര്‍ഷവും ഒരു മാസത്തേക്ക് മുഗള്‍ ഗാര്‍ഡന്‍സ് പൊതുദര്‍ശനത്തിനായി തുറന്നിടാറുണ്ട്. സന്ദര്‍ശകര്‍ക്ക പൂന്തോട്ടങ്ങള്‍, ഹെര്‍ബല്‍ ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഗാര്‍ഡന്‍, സ്പിരിച്വല്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിക്കാവുന്നതാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവന്‍ നോര്‍ത്ത് സൗത്ത് പബ്ലിക്ക് ബ്ലോക്കുകള്‍ പാര്‍ലമെന്റ് എന്നിവ ഉള്‍പ്പെടുന്ന ദില്ലിയിലെ ഭരണസിരാ കേന്ദ്രങ്ങളുടെ നിര്‍മ്മാണ വേളയിലാണ് ഈ ഉദ്യാനം പണി കഴിപ്പിച്ചത്. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച കാശ്മീര്‍ ഉദ്യാനത്തിന് സമാനമായത് കൊണ്ടാണ് അന്ന് മുഗള്‍ ഗാര്‍ഡന്‍ എന്ന പേര് നല്‍കിയത്.
അതേസമയം, നേരത്തെ രാജ്യത്തെ ഭരണസിര കേന്ദ്രത്തിലെ പ്രദാനപാതയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ് മാറ്റിയത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിയത്. കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്നാണ് അന്ന് നല്‍കിയ വിശദീകരണം. കൊളോണിയല്‍ കാലത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്നാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications