കേന്ദ്ര സര്‍ക്കാരിന്റെ ജൂനിയര്‍ തസ്തികയിലേക്ക് 2016 മുതല്‍ ഇന്റര്‍വ്യൂ ഇല്ല
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജൂനിയര്‍ തസ്തികയിലേക്കുള്ള ജോലിക്ക് 2016 ജനുവരി മുതല്‍ ഇന്റര്‍വ്യൂ ഇല്ല. ജൂനിയര്‍ വിഭാഗങ്ങളായ ഗ്രൂപ്പ് ഡി,ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ഗസറ്റഡ് റാങ്ക് ഒഴികെയുള്ള തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ ഒഴിവാക്കിയിരിക്കുന്നത്.
നിയമനത്തിലെ അഴിമതികള്‍ ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്.

സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലിയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ നിയമം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. നിലവിലുള്ള സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്റര്‍വ്യൂ ഒഴിവാക്കുന്നത് എന്നാണ് നേതാക്കളുടെ വാദം.












Click it and Unblock the Notifications