കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായുമലിനീകരണം തടയാന്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാനുള്ള സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം ദിനംപ്രതി വഷളാകുന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ടതിന്റെ പശ്ചാത്തലത്തില്‍ പരിഹാരത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. മലിനീകരണം തടയാന്‍ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാനുള്ള സാധ്യത തേടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയെക്കുറിച്ച് സാധ്യതാ പഠനം നടത്തി ഡിസംബര്‍ മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

 കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാറായി കോണ്‍ഗ്രസ്... 151 സീറ്റുമായി മുന്നില്‍!! കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാറായി കോണ്‍ഗ്രസ്... 151 സീറ്റുമായി മുന്നില്‍!!

ഇന്ത്യയിലെ മലിനീകരണ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള ഹൈഡ്രജന്‍ അധിഷ്ഠിത സാങ്കേതിക വിദ്യയുണ്ടെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ജാപ്പനീസ് വിദഗ്ധര്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഈ സാങ്കേതികവിദ്യ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇവ വാണിജ്യവത്ക്കരിക്കുന്നതില്‍ ജപ്പാന്റെ വിജയം, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാതെ ഇത് നടപ്പിലാക്കാന്‍ കഴിയുമോ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രം സമര്‍പ്പിക്കേണ്ടത്.

delhi-traffic2-1


എന്താണ് ഹൈഡ്രജന്‍-ഇന്ധനം?

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരമായി ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ കുറച്ചുകാലമായി നിലവിലുണ്ട്. പരമ്പരാഗത ഇന്ധനത്തേക്കാളും ഹൈഡ്രജന്‍ ഇന്ധനം കൂടുതല്‍ കാര്യക്ഷമമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരു ജ്വലന എഞ്ചിനില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുക. ഇതുവഴി മലിനീകരണം തീരെയില്ല എന്നാണ് അവകാശവാദം. ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥ ആദ്യമായി 1970-കളിലാണ് ആവിഷ്‌കരിച്ചത്. എന്നാല്‍ ഉയര്‍ന്ന ഉല്‍പാദനച്ചെലവും ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളുടെ ലഭ്യതയും കാരണം പലരും അത് ഉപയോഗിച്ചില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ 2030 ഓടെ ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങള്‍ (എഫ്സിവി) അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

പ്രതിവര്‍ഷം 28 ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് വിപണിയായ ചൈന 2030 ഓടെ ഒരു ദശലക്ഷം എഫ്സിവികള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും അഞ്ച് ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ജപ്പാന്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 800,000 എഫ്സിവികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു. മാത്രമല്ല, ജപ്പാന്റെ മൂന്നിലൊന്ന് വലുപ്പമുള്ള മാര്‍ക്കറ്റുള്ള ദക്ഷിണ കൊറിയ, 2030 ഓടെ 850,000 എഫ്സിവികള്‍ പുറത്തിറക്കും.

ഓട്ടോമോട്ടീവ് ഭീമന്മാരായ ടൊയോട്ട, ഹ്യുണ്ടായ് എന്നിവ മിറായ് സെഡാന്‍, ട്യൂസണ്‍ എന്നിവ എഫ്സിവി മോഡലുകള്‍ അവതരിപ്പിച്ചുവെങ്കിലും വില്‍പ്പന മന്ദഗതിയിലാണ്. ഹോണ്ടയുടെയും ഡെയ്ംലറുടെയും ഉടമസ്ഥതയിലുള്ള ഹൈഡ്രജന്‍-ഇന്ധന സെല്ലുകളും പാട്ടത്തിന് ലഭ്യമാണ്. നിരവധി പൊതു-സ്വകാര്യ ക്ലയന്റുകള്‍ അവ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും, ഹൈഡ്രജന്‍-ഇന്ധന സെല്‍ സാങ്കേതികവിദ്യ ഇതുവരെ ലഭിക്കാത്തതിന് ധാരാളം കാരണങ്ങളുണ്ട്. ഹൈഡ്രജന്‍ ഉല്പാദനം ചെലവേറിയതാണ് ഹൈഡ്രജന്‍-ഇന്ധന സാങ്കേതികവിദ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഹൈഡ്രജന്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറഞ്ഞുവെങ്കിലും ഫോസില്‍ ഇന്ധന സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയതാണ്.

English summary
Central government seeks chance to use Hydrogen fuel to curb pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X