കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക്‌ അഞ്ചിന നിര്‍ദേശങ്ങള്‍ എഴുതി നല്‍കി സര്‍ക്കാര്‍; താങ്ങുവില നിലനിര്‍ത്തും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്ഥാനത്ത്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ അഞ്ച്‌ ഇന നിര്‍ദേശങ്ങള്‍ എഴുതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകപ്രതിനധികളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പുള്‍പ്പടെ മുന്‍പ്‌ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച ചെയ്‌ത അഞ്ചിന നിര്‍ദേശങ്ങളാണ്‌ ക്‌നദ്രം രേഖാ മൂലം കര്‍ഷകരെ അറിയിച്ചത്‌. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ നിര്‍ദേശങ്ങള്‍ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ കര്‍ഷകര്‍. നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌ വിവങ കര്‍ഷക സംഘടനകളുമായി ഇന്ന്‌ നിര്‍ണായക ചര്‍ച്ച നടത്തും.

കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി, കാര്‍ഷിക വിപണിക്ക്‌ പുറത്ത്‌ രജിസ്‌ട്രേഷന്‍ സൗകര്യം, സ്വകാര്യ മേഖലക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട്‌ കോടതിയെ സമീപിക്കാം മുതലായവയാണ്‌ താങ്ങുവിലക്ക്‌ പുറമേ കര്‍ഷകര്‍ക്ക്‌ കേന്ദ്രം എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍. എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാല്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‌.

protest

കേന്ദ്ര സര്‍ക്കാര്‍പ്രതിനിധികളും കര്‍ഷകരും തമ്മില്‍ തീരുമാനിച്ച ആറാം ഘട്ട ചര്‍ച്ചക്കെത്തില്ലെന്ന്‌ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ കര്‍ഷക നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായും തമ്മില്‍ നടന്ന ചര്‍ച്ചയും സമാവായമാകാതെ പിരിയുകയായിരുന്നു.
വിവാദ നിയമങ്ങളില്‍

ഭേദഗതികള്‍ വരുത്തുമെന്ന വാഗ്‌ദാനങ്ങള്‍ അമിത്‌ഷാ ആവര്‍ത്തിച്ചെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌ കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിക്കാത്ത പശ്ചാത്തലത്തില്‍ ഇന്ന്‌ കേന്ദ്ര കൃഷി മ്ര്രന്തി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന്‌ കര്‍ഷകര്‍ അറിയിച്ചിരുന്നു.

13 കര്‍ഷക സംഘടനാ നേതാക്കളാണ്‌ ഇന്നെലെ അമിത്‌ഷായുമായി ചര്‍ച്ച നടത്തിയത്‌. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഒത്തു തീര്‍പ്പല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന്‌ അമ്‌ത്‌ഷാ ഇന്നലെ കര്‍ഷക പ്രതിനിധികളെ ധരിപ്പിച്ചതായാമ്‌ വിവരം. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളില്‍ അയവുവരുത്തുകയും പുതിയ പ്രപ്പോസല്‍ കര്‍ഷകര്‍ക്കു മുന്നില്‍ വെയ്‌ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിലാണ്‌. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാണോ അല്ലെയോ എന്നു മാത്രമാണ്‌ തങ്ങള്‍ക്ക്‌ അറിയേണ്ടതെന്ന നിലപാടിലാണ്‌ കര്‍ഷകര്‍.തിരുവനന്തപുരം

ബിജെപിക്ക് കിട്ടാക്കനിയാവും? പാര്‍ട്ടിയില്‍ ആശങ്ക, വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷബിജെപിക്ക് കിട്ടാക്കനിയാവും? പാര്‍ട്ടിയില്‍ ആശങ്ക, വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷ

Recommended Video

cmsvideo
Watch: Farmers install automatic roti machine at protest site | Oneindia Malayalam

English summary
Central government send a written proposal to protesting farmers in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X