കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വാക്‌സിന്‍ വിതരണം; സംസ്ഥാനങ്ങള്‍ക്ക്‌ മാര്‍ഗ രേഖ കൈമാറി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാര്‍ഗ രേഖ കൈമാറി കേന്ദ്ര സര്‍ക്കാര്‍. ഓരോ വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ്‌ പേര്‍ക്കു മാത്രമായിരിക്കും കുത്തിവെപ്പ്‌ നടത്തുക.വാക്‌സിന്‍ കുത്തിവെപ്പ്‌ കേന്ദ്രത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 5 പേര്‍ മാത്രമാകും ഉണ്ടാവുക.

വാക്‌സിന്‍ കുത്തിവെപ്പ്‌ കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്നും മാര്‍ഗരേഖ പറയുന്നുണ്ട്‌. വാക്‌സിന്‍ കേന്ദ്രത്തിന്‌ മൂന്ന്‌ മുറികള്‍ ഉണ്ടായിരിക്കണം. ആദ്യത്തെ മുറി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുവരുടെ കാത്തിരുപ്പ്‌ കേന്ദ്രമാണ്‌. ഇവിടെ സാമൂഹിക അകലം പാലിക്കാനുള്ള സജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലാണ്‌ കുത്തിവെപ്പ്‌ നടത്തുക. ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ വാക്‌സിന്‍ കുത്തിവെപ്പ്‌ നടത്തുകയുള്ളു. തുടര്‍ന്ന്‌ വാക്‌സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയില്‍ എത്തിച്ച്‌ അരമണിക്കൂറോളം നിരീക്ഷിക്കും.

vaccine

വാക്‌സിന്‍ കുത്തിവെപ്പിന്‌ ശേഷം അരമണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങളോ പാര്‍ശ്വ ഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തെ നിശ്ചയിച്ചിട്ടുള്ള ആശുപത്രിയിലേക്ക്‌ മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയാറാക്കാനും മാര്‍ഗ നിര്‍ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ വിതരണം ആദ്യം ആരംഭിച്ച ബ്രിട്ടണില്‍ കുത്തിവെപ്പിന്‌ ശേഷം ഒരാളെ പത്ത്‌ മിനിറ്റ്‌ നേരം മാത്രമാണ്‌ നിരീക്ഷിച്ചിരുന്നത്‌. എന്നാല്‍ ഇന്ത്യയില്‍ അത്‌ അരമണിക്കൂറായിരിക്കും. കുത്തിവെപ്പിന്‌ ശേഷമുള്ള നിരീക്ഷണ സമയം അരമണിക്കൂര്‍ ആയതിനാലാണ്‌ വാക്‌സിന്‍ വിതരണം ഒരു കേന്ദ്രത്തില്‍ പ്രതിദിനം നൂറ്‌ പേര്‍ക്ക്‌ എന്ന തോതില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്‌.
കേന്ദ്ര മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെപ്പിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്‌. കമ്യൂണിറ്റി ഹാളുകള്‍ക്ക്‌ പുറമേ താല്‍കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.
രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ വിതരണത്തിനായി വ്യോമ സേനയുടെ സഹായവും കേന്ദ്രം തേടിയിട്ടുണ്ട്‌. ഇതിനായുള്ള മുന്നൊരുക്കം നേരത്തെ നടത്തിയിരുന്നു. സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഇന്ത്യയും ഓക്‌സഫോര്‍ഡ്‌ യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന്‌ നിര്‍മിച്ച കോവിഷീല്‍ഡ്‌ വാക്‌സിന്‍, ബ്രിട്ടണില്‍ വിതരണം ആരംഭിച്ച ഫൈസര്‍ വാക്‌സിന്‍ തുടങ്ങിയവയാണ്‌ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന അനുമതി തേടിയിരിക്കുന്നത്‌. അടുത്ത മാസം ആദ്യം തന്നെ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിക്കമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചനകള്‍.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
central government sent covid vaccine distribution guidelines to states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X