കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികളുടെ വേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരഹരിക്കുന്നതിനുമായി രാജ്യത്ത് രാജ്യത്ത് 20 കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചു. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇത് വഴി ലോക്ക്ഡൗണ്‍ മൂലം നേരിടുന്ന തൊഴില്‍പ്രശ്‌നങ്ങള്‍ ഏറെകുറേ പരിഹരിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍.

workers

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഉപജീവനം മാര്‍ഗം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരി ഭാഗവും കുടിയേറ്റ തൊഴിലാളിതളായിരുന്നു. പിന്നാലെ അവര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകുന്ന കാഴ്ച്ചയായിരുന്നു അതിര്‍ പ്രദേശങ്ങളില്‍ നിന്നും കാണാന്‍ കഴഞ്ഞത്.

തൊഴിലാളികളുടെ വേതനം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനാണ് ഈ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫോണ്‍ നമ്പറുകള്‍, വാട്ട്‌സ് ആപ്പ്, ഇ-മെയില്‍ എന്നിവയിലൂടെ തൊഴിലാളികള്‍ക്ക് കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ സാധിക്കും. ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, റീജിയണല്‍ ലേബര്‍ കമ്മീഷണര്‍മാര്‍, എന്നിവരാണ് കണ്‍ട്രോള്‍ റൂമുകള്‍ നിയന്ത്രിക്കുക.

വിവിധ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ കോള്‍ സെന്ററുകളുടേയും പ്രവര്‍ത്തനം ദിവസേന ഹെഡ്ക്വാട്ടറിലെ ചീഫ് ലേബര്‍ കമ്മീഷണര്‍ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊറോണക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.രാജ്യത്ത് കൊറോണ കേസുകള്‍ കുറയാന്‍ കാരണം ഇവിടുത്തെ ഓരോ ജനങ്ങളുമാണെന്നും കൊറോണ കാലത്ത് ജനങ്ങള്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണ പോരാട്ടത്തില്‍ ഇന്ത്യയിലെ ഓരോ ജനങ്ങളും സൈനികരാണെന്നും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനെ കുറിച്ചറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടതാണെന്നും ഇന്ത്യയേക്കാള്‍ മുപ്പത് ശതമാനം കേസുകളാണ് മറ്റ് പല രാജ്യങ്ങളിലെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പത്തായിരം കടന്നിരിക്കുകയാണ്. 10362 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരേയും 339 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. അതേസമയം 1035 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Recommended Video

cmsvideo
പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2334 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്.

English summary
Central Government Set up 20 Control room to Tackle wage issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X