Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൈബര്‍ പോരാളികള്‍' ജാഗ്രതൈ!! സോഷ്യല്‍ മീഡിയക്കും കുരുക്കിട്ട് കേന്ദ്രം; മിണ്ടരുത്?

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെ ഐടി വകുപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി കുരുക്കുകള്‍ മുറുക്കുകയാണെന്ന ആരോപണത്തിന് ശക്തിപകര്‍ന്ന് കൂടുതല്‍ കടുത്ത നടപടിക്ക് തുടക്കമിടുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ, ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, അലങ്കാര മല്‍സ്യനിരോധനത്തിന് പിന്നാലെ, സോഷ്യല്‍ മീഡിയക്കും നിയന്ത്രണം കൊണ്ടുവരികയാണ്.

ഇതിന്റെ ഭാഗമായി പ്രത്യേക സോഷ്യല്‍ മീഡിയ നയം രൂപീകരിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്. ദേശ വിരുദ്ധ പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഇത്തരം ചടങ്ങളും നയങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വായ അടപ്പിക്കാനുള്ള ശ്രമമാണോ എന്ന ആശങ്കയാണ് ഉയരുന്നത്. രാജ്യവ്യാപക പ്രതിഷേധത്തിന് സാധ്യതയുള്ള തീരുമാനത്തിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഒന്നിന് പിറകെ ഒന്നായി

ഒന്നിന് പിറകെ ഒന്നായി

നോട്ട് നിരോധനമായിരുന്നു മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഓര്‍ക്കാപുറത്ത് നല്‍കിയ ആദ്യ അടി. പിന്നീട് ബീഫ് നിരോധനവും അലങ്കാര മല്‍സ്യങ്ങള്‍ക്കുള്ള നിരോധനവുമെല്ലാം പിന്നാലെ എത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും നിയന്ത്രണം വരികയാണ്.

മാര്‍ഗരേഖ സര്‍ക്കാര്‍ തയ്യാറാക്കി

മാര്‍ഗരേഖ സര്‍ക്കാര്‍ തയ്യാറാക്കി

സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന് മാര്‍ഗരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെ ആകാം എന്തൊക്കെ പാടില്ല എന്നു ഇതില്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ്, യു ട്യൂബ്, വിക്കി പീഡിയ എന്നിവയെല്ലാം സോഷ്യല്‍ മീഡിയ എന്നതിന്റെ പരിധിയില്‍ വരും.

ദേശ വിരുദ്ധ പരമാര്‍ശങ്ങള്‍

ദേശ വിരുദ്ധ പരമാര്‍ശങ്ങള്‍

കഴിഞ്ഞ ജൂലൈയിലെ നിര്‍ദേശ പ്രകാരം സോഷ്യല്‍ മീഡിയ വഴി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നടപടി കണിശമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ദേശ വിരുദ്ധ പരമാര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആര് നടത്തുന്നതും നിരോധിക്കാനാണ് പുതിയ നീക്കം.

വിമത സ്വരങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

വിമത സ്വരങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

ദേശ വിരുദ്ധര്‍ എന്ന വിഷയം കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രധാന ചര്‍ച്ചയാണ്. വിമത സ്വരങ്ങള്‍ മൊത്തമായി ദേശ വിരുദ്ധതയായി കാണുന്ന സാഹചര്യമാണിപ്പോള്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്.

പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍

പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍

ഇനി സോഷ്യല്‍ മീഡിയകള്‍ സൂക്ഷ്മായി നിരീക്ഷിക്കപ്പെടും. ഇതിന് വേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി സര്‍ക്കാര്‍ നേരിടുന്നുണ്ട്. എങ്കിലും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോടതി വിധി മറികടക്കും

കോടതി വിധി മറികടക്കും

ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി 2015ല്‍ റദ്ദാക്കിയിരുന്നു. ഭരണഘടനാവിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഈ വകുപ്പ് അല്‍ ഭേദഗതികളോടെ വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യം പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സമിതി അംഗങ്ങള്‍ ഇവര്‍

സമിതി അംഗങ്ങള്‍ ഇവര്‍

ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെ ഐടി വകുപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇതിന് വേണ്ടി രൂപീകരിച്ച സമതിയില്‍ ഐബി, എന്‍ഐഎ, ദില്ലി പോലീസ് എന്നിവര്‍ അംഗങ്ങളാണ്. ഒരു മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്.

പ്രശ്‌ന ബാധിത മേഖലകള്‍

പ്രശ്‌ന ബാധിത മേഖലകള്‍

പ്രശ്‌ന ബാധിത മേഖലകളില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകളും മറ്റും പ്രശ്‌നം ആളിക്കത്തിക്കാന്‍ ഇടയാക്കാറുണ്ട്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് പ്രശ്‌നമേഖലകളില്‍ പ്രത്യേകമായി നിരോധനം ഏര്‍പ്പെടുത്തുകയാണ് പതിവ്. എന്നാല്‍ രാജ്യം മൊത്തം ഇത്തരം നിരോധനം കൊണ്ടുവരാനാണ് പുതിയ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+