നിയമനടപടികൾ പൂർത്തിയായി, വിജയ് മല്യയെ ഉടനെ ഇന്ത്യയിൽ തിരിച്ച് എത്തിച്ചേക്കും!
ദില്ലി: ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ ബിസ്സിനസ്സ് ഭീമന് വിജയ് മല്യയെ രാജ്യത്ത് തിരിച്ചെത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമനടപടികളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉടനെ തന്നെ മല്യയെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കും എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവില്‍ ബ്രിട്ടനിലാണ് മല്യ ഉളളത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ മല്യയെ കൈമാറുന്നതിനുളള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യയിയേക്ക് തിരിച്ച് അയക്കരുത് എന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പരമോന്നത കോടതിയില്‍ മല്യ നല്കിയ ഹര്‍ജി കോടതി തളളിയിരുന്നു. മെയ് 14നാണ് മല്യയുടെ ഹര്‍ജി കോടതി തളളിയത്. വരുന്ന ഏത് ദിവസവും മല്യയെ രാജ്യത്തേക്ക് തിരിച്ച് എത്തിച്ചേക്കാം എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഏത് തിയ്യതിയില്‍ ആയിരിക്കും തിരിച്ച് വരവ് എന്നത് വ്യക്തമല്ല.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും മല്യയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആയിരിക്കും മല്യയെ പാര്‍പ്പിക്കുക എന്നാണ് സൂചന. മല്യയ്ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്നും അതിനാല്‍ ആദ്യം മല്യ തങ്ങളുടെ കസ്റ്റഡിയില്‍ ആയിരിക്കും എന്നുമാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
മെയ് 14ന് കോടതി മല്യയുടെ ഹര്‍ജി തളളിയതിന് ശേഷം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. 28 ദിവസത്തിനുളളില്‍ മല്യയെ തിരിച്ച് എത്തിക്കേണ്ടതുണ്ട്. കിംഗ്ഫിഷര്‍ ഉടമയായ വിജയ് മല്യ 9000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലടക്കം പ്രതിയാണ്. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. 17 ഓളം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ച് അടക്കാതെയാണ് മല്യ രാജ്യം വിട്ടത്. വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുളള കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം എന്നും നേരത്തെ മല്യ ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച് ഇക്കാര്യം മല്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications