കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനടപടികൾ പൂർത്തിയായി, വിജയ് മല്യയെ ഉടനെ ഇന്ത്യയിൽ തിരിച്ച് എത്തിച്ചേക്കും!

Google Oneindia Malayalam News

ദില്ലി: ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ ബിസ്സിനസ്സ് ഭീമന്‍ വിജയ് മല്യയെ രാജ്യത്ത് തിരിച്ചെത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമനടപടികളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉടനെ തന്നെ മല്യയെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കും എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ബ്രിട്ടനിലാണ് മല്യ ഉളളത്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ മല്യയെ കൈമാറുന്നതിനുളള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്ത്യയിയേക്ക് തിരിച്ച് അയക്കരുത് എന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ പരമോന്നത കോടതിയില്‍ മല്യ നല്‍കിയ ഹര്‍ജി കോടതി തളളിയിരുന്നു. മെയ് 14നാണ് മല്യയുടെ ഹര്‍ജി കോടതി തളളിയത്. വരുന്ന ഏത് ദിവസവും മല്യയെ രാജ്യത്തേക്ക് തിരിച്ച് എത്തിച്ചേക്കാം എന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഏത് തിയ്യതിയില്‍ ആയിരിക്കും തിരിച്ച് വരവ് എന്നത് വ്യക്തമല്ല.

mallya

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും മല്യയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആയിരിക്കും മല്യയെ പാര്‍പ്പിക്കുക എന്നാണ് സൂചന. മല്യയ്‌ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്നും അതിനാല്‍ ആദ്യം മല്യ തങ്ങളുടെ കസ്റ്റഡിയില്‍ ആയിരിക്കും എന്നുമാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മെയ് 14ന് കോടതി മല്യയുടെ ഹര്‍ജി തളളിയതിന് ശേഷം 20 ദിവസം പിന്നിട്ടിരിക്കുകയാണ്. 28 ദിവസത്തിനുളളില്‍ മല്യയെ തിരിച്ച് എത്തിക്കേണ്ടതുണ്ട്. കിംഗ്ഫിഷര്‍ ഉടമയായ വിജയ് മല്യ 9000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലടക്കം പ്രതിയാണ്. 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. 17 ഓളം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ച് അടക്കാതെയാണ് മല്യ രാജ്യം വിട്ടത്. വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുളള കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം എന്നും നേരത്തെ മല്യ ആവശ്യപ്പെട്ടിരുന്നു. ആവര്‍ത്തിച്ച് ഇക്കാര്യം മല്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!

 രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി! രാഹുൽ ഗാന്ധിയും തരൂരും മാത്രമല്ല, ഹീറോ ആയി ഹൈബി ഈഡനും! ദ്രുതഗതിയിൽ ഇടപെടൽ, കയ്യടി!

English summary
Central Government to bring back Vijay Mallya soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X