വനിത സംവരണ ബിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ; ലോക്സഭ,നിയമസഭ സീറ്റുകളും വർധിക്കും
സ്ത്രീ സംവരണ ബിൽ അഥവാ നാരീ ശക്തി വന്ദൻ അധിനിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭയിലെയും നിയമസഭകളിലെയും അംഗബലം വർദ്ധിപ്പിക്കണമെന്ന നിർദേശവും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.പ്രതിപക്ഷ പാർട്ടികളുമായി ഇതിനായി സമവായമുണ്ടാക്കാനുള്ള ചർച്ചകൾക്കും കേന്ദ്രം തുടക്കം കുറിച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ ഡി, വൈ എസ് ആർ സി പി , എൻ സി പി (എസ്പി), ശിവസേന (യു ബി ടി), എ ഐ എം ഐ എം എന്നീ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. കോൺഗ്രസ്, ടി എം സി, ഡി എം കെ, എസ്പി പാർട്ടികളുമായും പിന്നീട് ചർച്ച നടത്തും.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണ്ണയം നടക്കുകയാണെങ്കിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി വർദ്ധിപ്പിച്ചേക്കും. ഈ വർദ്ധിപ്പിച്ച സീറ്റുകളിൽ 273 എണ്ണം സ്ത്രീകൾക്കായി സംവരണം ചെയ്യും. ലോക്‌സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ വൃത്തങ്ങൾ നൽകുന്ന സൂചന.
ബിൽ ഭേദഗതി നടപ്പായാൽ കേരളത്തിൽ ലോക്സഭ സീറ്റുകളുടെ എണ്ണം 29 ആയി ഉയരും. നിയമസഭ സീറ്റുകൾ 210 ആയും വർധിക്കും. നിലവിൽ 140 നിയമസഭ സീറ്റുകളും 20 ലോക്സഭ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. ഭേദഗതി പാസായാൽ 2027ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലോ, 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ നിയമം നടപ്പിലാകും.
2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, മണ്ഡല പുനഃക്രമീകരണ നടപടികൾ പൂർത്തിയാകാത്തതിനാൽ ഈ നിയമം ഇതുവരെ നടപ്പായിട്ടില്ല.
മണ്ഡല പുനഃക്രമീകരണ നടപടിക്ക് മുൻപേ സംവരണം നടപ്പിലാക്കാൻ സർക്കാർ നീക്കം നടത്തിയാൽ, മറ്റൊരു ഭരണഘടനാ ഭേദഗതി കൂടി ആവശ്യമായി വരും. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ സെൻസസിന് ശേഷം നടക്കുന്ന മണ്ഡല പുനഃക്രമീകരണവുമായി വനിതാ സംവരണം ബന്ധിപ്പിക്കുന്ന അഞ്ചാം വകുപ്പിലാണ് പാർലമെൻ്റ് ഭേദഗതി വരുത്തേണ്ടത്.
ഇതൊരു ഭരണഘടനാപരമായ മാറ്റമായതിനാൽ, അനുച്ഛേദം 368(2) അനുസരിച്ച് ഇരുസഭകളിലും മൊത്തം അംഗങ്ങളുടെ ഭൂരിപക്ഷവും, ഹാജരായി വോട്ട് ചെയ്തവരിൽ മൂന്നിൽ രണ്ടും പേരുടെ അംഗീകാരവും നിർബന്ധമാണ്.
.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications