കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീരില്‍ 4 ജി സംവിധാനം പുനസ്ഥാപിക്കും; ആഗസ്റ്റ് 15ന് ശേഷം, രണ്ട് ജില്ലകള്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഏറെ നാളത്തെ നിയന്ത്രണത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്. പരീക്ഷാണാടിസ്ഥാനത്തില്‍ ജമ്മുവിലെയും കാശ്മീരിയെലും ഓരോ ജില്ലകളില്‍ 4 ജി സൗകര്യം ഏര്‍പ്പെടുത്തും. ആഗസ്റ്റ് 15ന് ശേഷമായിരിക്കും 4 ജി സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

4 g

Recommended Video

cmsvideo
Reliance Jio to launch 5G network: Mukesh Ambani | Oneindia Malayalam

അതേസമയം, നിയന്ത്രണരേഖയ്ക്ക് സമീപവും അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും ഈ സേവനം ലഭ്യമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലായിരിക്കും ഈ സേവനങ്ങള്‍ ആദ്യം ഏര്‍പ്പെടുത്തുകയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ജമ്മു കാശ്മീര്‍ മേഖലകളില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ വിച്ഛേദിച്ചിട്ട് ഒരു വര്‍ഷത്തോളമായി. ആര്‍ട്ടിക്കിള്‍ 370ന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമായിരുന്നു 4 ജി ഇന്റര്‍നെറ്റ് സംവിദാനം വിച്ഛേദിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്. മേഖലയിലെ ഇന്റര്‍നെറ്റ് നിയന്ത്രണം കൊറോണ വൈറസ് പരിചരണം, വിദ്യാഭ്യാസം, വ്യവസായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് തടസമാകുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യത്തില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം മൊബൈല്‍ ഫോണില്‍ നല്‍കുന്നത് അനുയോജ്യമല്ലെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

4 ജി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തെ കുറിച്ച് ജമ്മു കാശ്മീരില്‍ ഭരണകൂടത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസ് പരിഗണിച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചത്. പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഒറു വര്‍ഷമാകുമ്പോഴാണ് പുതി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കരിപ്പൂരിൽ ഇമാസ് ഉണ്ടായിരുന്നെങ്കിൽ ! 18 ജീവൻ രക്ഷിക്കാമായിരുന്നു, ദുരന്തം ഒഴിവാക്കാം;എന്താണ് ഇമാസ്?കരിപ്പൂരിൽ ഇമാസ് ഉണ്ടായിരുന്നെങ്കിൽ ! 18 ജീവൻ രക്ഷിക്കാമായിരുന്നു, ദുരന്തം ഒഴിവാക്കാം;എന്താണ് ഇമാസ്?

രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർരാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ

English summary
Central government to restore 4G Networks in Jammu and Kashmir, Trial Basis In 2 Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X