കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ ഉടൻ നടപ്പിലാക്കാൻ കേന്ദ്രം;പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്

Google Oneindia Malayalam News

ന്യൂദൽഹി: സായുധ സേനകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡുകൾ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം നീങ്ങുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്ത്യൻ സായുധ സേനയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജമ്മു കശ്മീർ പീപ്പിൾസ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'കാർഗിലിൽ ഓപ്പറേഷൻ വിജയ് കണ്ടത് പോലെയുള്ള സംയുക്ത പ്രവർത്തനങ്ങൾ കണക്കിലെടുത്ത് (രാജ്യത്ത്) സംയുക്ത തിയേറ്റർ കമാൻഡുകൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു,' രാജ്‌നാഥ് സിംഗ് പറഞ്ഞു.

പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍പള്‍സര്‍ സുനി ശിക്ഷിക്കപ്പെടേണ്ടത് ആരെക്കാളും ദിലീപിന്റെ ആവശ്യം..കാരണം പറഞ്ഞ് രാഹുല്‍ ഈശ്വര്‍

കര, നാവിക, വ്യോമ സേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന നിലവിലെ രീതിക്കു പകരം 3 സേനകളിലെയും ഘടകങ്ങൾ ഉൾപ്പെടുത്തിയ സംയുക്ത കമാൻഡ് ആണ?ഓരോ ഭൂപ്രദേശത്തും 3 സേനകളുടെയും ആയുധം, ആൾബലം എന്നിവ ഒരു കമാൻഡിലേക്ക് ഏകോപിപ്പിച്ച് പ്രതിരോധത്തിനു മൂർച്ച കൂട്ടുകയാണു ലക്ഷ്യം. യുദ്ധമേഖല അല്ലെങ്കിൽ പ്രവർത്തന മേഖല എന്നതിനെ സൂചിപ്പിക്കുന്നതാണു 'തിയറ്റർ'. യുഎസ്, ചൈന സേനകൾ തിയറ്റർ കമാൻഡ് മാതൃകയിലാണു പ്രവർത്തിക്കുന്നത്.

'കെജ്രിവാളിന്റെ പരിപാടി മോദിയുടെ പരിപാടിയാക്കി'..ആരോപണം; ബിജെപി-ആംആദ്മി പോര് മുറുകുന്നു'കെജ്രിവാളിന്റെ പരിപാടി മോദിയുടെ പരിപാടിയാക്കി'..ആരോപണം; ബിജെപി-ആംആദ്മി പോര് മുറുകുന്നു

അതേസമയം, പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 'പാക് അധിനിവേശ കശ്മീർ സംബന്ധിച്ച് പാർലമെന്റിൽ പാസാക്കിയ പ്രമേയത്തോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് അങ്ങനെ തന്നെ തുടരും. ബാബ അമർനാഥ് ഇന്ത്യയിലും മാതാ ശാരദാ ശക്തി നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുമാകുന്നത് എങ്ങനെ സാധ്യമാകും', രാജ്‌നാഥ് സിം​​ഗ് പറഞ്ഞു.

ഹലോ നിങ്ങള്‍ അന്വേഷിക്കുന്ന ഞാന്‍ ഇവിടെയുണ്ട്..പുതിയ ചിത്രവുമായി അമൃത സുരേഷ്‌

1962-ൽ ചൈന ലഡാക്കിലെ നമ്മുടെ പ്രദേശങ്ങൾ പിടിച്ചെടുത്തതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് നമ്മുടെ രാജ്യം ലോകത്തെ ശക്തമായ രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ദുഷ്ടലാക്കോടെ നോക്കുന്ന ഏതൊരാൾക്കും തക്കതായ മറുപടി നൽകാൻ ശക്തവും ആത്മവിശ്വാസവുമുള്ള ഒരു പുതിയ ഇന്ത്യ ശക്തം ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു ആഗോള സൂപ്പർ പവർ ആക്കുന്നത് നമ്മുടെ മൺമറഞ്ഞ വീരന്മാർക്കുള്ള ഉചിതമായ ആദരാഞ്ജലിയാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
central government to set up joint theater commands of tri-services in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X