Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതുവെപ്പ് പരസ്യങ്ങൾ നൽകരുത്; ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ചാനലുകൾക്കും മുന്നറിയിപ്പ്‌

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം.

ഏതാനും ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധം ആണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

news

വാതുവെപ്പ് സൈറ്റുകളോ, ഇതുമായി ബന്ധപ്പെട്ട ന്യൂസ് വെബ്‌സൈറ്റുകളോ ഇന്ത്യന്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതോ, രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ അല്ലെന്നും ഇവരുടെ പരസ്യങ്ങള്‍ ചാനലുകളിലോ ഡിജിറ്റല്‍ മാധ്യമങ്ങളിലോ പ്രദർശിപ്പിക്കാനായി പാടുള്ളതല്ലെന്നും ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകള്‍ പ്രൊഫഷണല്‍ സ്പോര്‍ട്സ് ബ്ലോഗുകളായും സ്പോര്‍ട്സ് വാര്‍ത്താ വെബ്സൈറ്റുകളായും പരസ്യം ചെയ്യുന്നതായി ഉപഭോക്തൃകാര്യ വകുപ്പും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പറഞ്ഞു.

ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറിനിൽക്കണം എന്നും അല്ലാത്തപക്ഷം നിയമനടപടി ഉണ്ടാവും എന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

'ഓൺലൈൻ ഓഫ്ഷോർ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ അല്ലെങ്കിൽ അവരെ പ്രതിനിധീകരിക്കുന്ന ന്യൂസ് വെബ്സൈറ്റുകളുടെ പരസ്യങ്ങൾ, ഈ പ്ലാറ്റ്ഫോമുകളെ സറോഗേറ്റ് രീതിയിൽ ചിത്രീകരിക്കുന്ന ഏതെങ്കിലും ഉൽപ്പന്നം/സേവനം എന്നിവ ഒഴിവാക്കണം എന്ന് സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വാതുവെപ്പും ചൂതാട്ടവും നിയമ വിരുദ്ധം ആണെന്ന് കേന്ദ്രം പറഞ്ഞിരിക്കുന്നത്.

ഡിജിറ്റൽ മീഡിയയിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും വാർത്തകളും സമകാലിക കാര്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രസാധകർക്ക് നൽകിയ പ്രത്യേക നിർദ്ദേശത്തിൽ, മന്ത്രാലയം സമാനമായ നിർദ്ദേശം പുറപ്പെടുവിക്കുകയും ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ടു അത്തരം പരസ്യങ്ങൾ കൊടുക്കരുതെന്നു അവരോട് ആവശ്യപ്പെടുകയും ചെയ്തു..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+