സെറോ ടൈപ്പ്- 2 ഡെങ്കി വൈറസ് അപകടകാരി: കേരളമടക്കം 11 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്, യുപിയിൽ രോഗവ്യാപനം
ദില്ലി: കൊവിഡ് വ്യാപനത്തിനിടെ അത്യന്തം മാരകമായ സെറോ ടൈപ്പ്- 2 ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം അടക്കം 11 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണ്ണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ സെറോ ടൈപ്പ്-2 ഡെങ്കി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ അവലോകന നടത്തിയിരുന്നു. യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നേരത്തെ, ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് ആഗസ്റ്റിലും സെപ്റ്റംബർ 10 നും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും പനി ഹെൽപ്പ് ലൈനുകൾ ആരംഭിക്കുന്നതിനും ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകൾ, ലാർവിസൈഡുകൾ, ഡെങ്കി ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ എന്നിവ സംഭരിക്കുന്നതിനും നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ഈ സാഹചര്യത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഉത്സവകാലത്തിന് മുന്നോടിയായി ജനക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ നൽകാനും കേന്ദ്രം അവലോകന യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങളിൽ ആളുകൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാളുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് രോഗങ്ങളെക്കാൾ അപകടകാരികളായ വൈറസാണ് സെറോ ടൈപ്പ് 2 ഡെങ്കി. ഗുരുതരമായ ഈ പ്രശ്നം എളുപ്പത്തിൽ മറികടക്കാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
അടുത്തിടെ ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിച്ച് കുട്ടികൾ അടക്കം നൂറിലധികം പേർ മരണമടഞ്ഞിരുന്നു. ഫിറോസാബാദ് ജില്ലയിലായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 12000 പേർ പനി ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിഞ്ഞ് വരുന്നുമുണ്ട്. ഇതിൽത്തന്നെ പലരുടെയും നില ഗുരുതരമാണ് എന്നതാണ് ആശങ്കാകരമായ വസ്തുത. സംസ്ഥാനത്ത് 64 ക്യാമ്പുകൾ ഡെങ്കി കേസുകളിൽ വർധനവുണ്ടായതോടെ ആരംഭിച്ചിട്ടുണ്ട്. മലേറിയ, ചെള്ളുപനി, എലിപ്പനി എന്നീ പകർച്ചാ വ്യാധികളും ഇതിന് പുറമേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Recommended Video
ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ. പോൾ എന്നിവർ പങ്കെടുത്തു. ഇതിൽ ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ (ആരോഗ്യം), പ്രിൻസിപ്പൽ സെക്രട്ടറിമാർ (ആരോഗ്യം), മുനിസിപ്പൽ കമ്മീഷണർമാർ, ജില്ലാ കളക്ടർമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications