കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ റെയില്‍വേ: ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സ്വകാര്യ ട്രെയിന്‍ സംരംഭം ആരംഭിക്കുകയാണെങ്കില്‍ ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് തന്നെ തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും പുതിയ പൊതുമേഖലയായ റെയില്‍വേയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതുമേഖലയില്‍ മാത്രം നിക്ഷേപം നടത്തിയിരുന്ന റെയില്‍വേ സ്വകാര്യ കമ്പനികള്‍

ബില്ല് കർഷകരുടെ ജീവിതം മെച്ചപ്പെടുത്തും; പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണം; നരേന്ദ്ര മോദിബില്ല് കർഷകരുടെ ജീവിതം മെച്ചപ്പെടുത്തും; പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണം; നരേന്ദ്ര മോദി

റെയില്‍വേ

റെയില്‍വേ

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റെയില്‍വേ. ദിനം പ്രതി ഓസ്‌ട്രേലിയയിലെ ജനസംഖ്യയോളം വരുന്ന ആളുകള്‍ ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. കൂടാതെ രാജ്യത്ത് ദരിദ്രരില്‍ ഭൂരിഭാഗവും ട്രെയിന്‍ ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ റെയില്‍വേയില്‍ സ്വകാര്യ പങ്കാളികളെ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

യാത്ര നിരക്കുകള്‍

യാത്ര നിരക്കുകള്‍

ട്രെയിന്‍ സര്‍വ്വീസ് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം വരെ എല്ലാ കാര്യങ്ങളിലും സ്വകാര്യ പങ്കാളികള്‍ക്ക് തുറന്ന് കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ നിരക്ക് തീരുമാനിക്കുമ്പോള്‍ സമാന റൂട്ടിലേക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത വിമാന സര്‍വ്വീസുകളും ബസ് സര്‍വ്വീസുകളും ഉണ്ടെന്ന കാര്യം കൂടി പരിഗണനയില്‍ വേണമെന്നും വികെ യാദവ് വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ ട്രെയിന്‍ യാത്ര നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് തീരുമാനിക്കുന്നത്.

സ്വകാര്യ ട്രെയിനുകളുടെ സര്‍വ്വീസ്

സ്വകാര്യ ട്രെയിനുകളുടെ സര്‍വ്വീസ്

റെയില്‍വേയെ സാമ്പത്തിക ലാഭമുള്ളതാക്കി മാറ്റുകയെന്നത് കൂടിയാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. ഇതിനകം ആള്‍സ്റ്റം എസ്എ, ബോംബാര്‍ഡിയര്‍, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ സ്വകാര്യ ട്രെയിനുകളുടെ സര്‍വ്വീസ് ആരംഭിക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്ന് യാദവ് വ്യക്തമാക്കി.

ബുള്ളറ്റ് ട്രെയിന്‍

ബുള്ളറ്റ് ട്രെയിന്‍

ഈ പദ്ധതി വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 7.5 ബില്യണ്‍ ഡോളറിലധികം നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. 2023 ഓടെ രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് നടത്താനൊരുങ്ങുന്ന നരേന്ദ്രമോദി റെയില്‍വേ നവീകരണം കൂടി മുന്നില്‍ കണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. 2025 ഓടെ പ്രധാനപ്പെട്ട 109 റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ കൊണ്ട് വരാനാണ് നീക്കം.

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam
യൂസര്‍ ഫീസ്

യൂസര്‍ ഫീസ്

ഇതിന് പുറമേ തിരക്കേറിയ റെയില്‍വേ സറ്റേഷനുകളില്‍ യാത്രക്കാരില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കാനും ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാവും. റെയില്‍വേ വികസനം, നവീകരണം എന്നിവ ലക്ഷ്യമിട്ടാണ് യൂസര്‍ ഫീസ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അറിയിപ്പ് നല്‍കുമെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു.

<strong>മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും</strong>മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും

English summary
Central government will allow private companies to decide passenger fare if they start train service in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X