മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ കേന്ദ്രം ജെസിബി ഇറക്കും!കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി...

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ചും അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ. കയ്യേറ്റം കണ്ടെത്തിയാല്‍ നോക്കിനില്‍ക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും, മൂന്നാറിലെ പരിസ്ഥിതിക്കാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം ദില്ലിയില്‍ വ്യക്തമാക്കി.

മൂന്നാര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സിആര്‍ ചൗധരി വനം മന്ത്രി അനില്‍ മാധവ് ദവേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൂന്നാര്‍ അപകടാവസ്ഥയിലാണെന്നാണ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മൂന്നാറില്‍ പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചനയാണെന്നും, സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച വന്‍കിട കെട്ടിടങ്ങള്‍ ഭാവിയില്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ചൗധരിയുടെ റിപ്പോര്‍ട്ട്...

ചൗധരിയുടെ റിപ്പോര്‍ട്ട്...

മൂന്നാര്‍ അപകടാവസ്ഥയിലാണെന്നാണ് കേന്ദ്രമന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച വന്‍കിട കെട്ടിടങ്ങള്‍ വന്‍ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും, പരിസ്ഥിതി ലോല മേഖലയിലെ നിര്‍മ്മാണങ്ങള്‍ പ്രകൃതിക്ഷോഭത്തിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ആരു നടത്തിയാലും തടയണം...

ആരു നടത്തിയാലും തടയണം...

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും നിയമവിരുദ്ധമാണെന്നും, കയ്യേറ്റങ്ങള്‍ തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമായിരുന്നു അന്ന് സ്ഥലം സന്ദര്‍ശിച്ച സിആര്‍ ചൗധരി പറഞ്ഞത്.

പ്രധാനമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി...

പ്രധാനമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി...

സിആര്‍ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വനം മന്ത്രി അനില്‍ മാധവ് ദവേയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കയ്യേറ്റം കണ്ടെത്തിയാല്‍ ഇടപെടും...

കയ്യേറ്റം കണ്ടെത്തിയാല്‍ ഇടപെടും...

മൂന്നാറില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്നും, മൂന്നാറിലെ പരിസ്ഥിതിക്കാണ് മുന്‍ഗണന നല്‍കുകയെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. കയ്യേറ്റങ്ങള്‍ കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അനില്‍ മാധവ് ദവേ വ്യക്തമാക്കി.

English summary
Central minister says that central government will intervene in munnar.
Please Wait while comments are loading...