കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സൈബര്‍ സുരക്ഷാ നയവുമായി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; വ്യാജ വിലാസം ഉപയോഗിച്ചുള്ള തട്ടിപ്പ്‌ തടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്‌ തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.

നാഷണല്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്‌സ്‌ ഓഫീസാണ്‌ പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി. അവര്‍ വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്‌ധരുടേയും അഭിപ്രായം ശേഖരിച്ചു. നയത്തിന്‌ അന്തിമ രൂപം നല്‍കാനായി കേന്ദ്ര ഇലക്ട്രോണിക്‌സ്‌ ആന്റ്‌ ഐ.ടി മന്ത്രാലയവുമായി ചര്‍ച്ച നടന്നുവരികയാണ്‌ ഇപ്പോള്‍. ഡിസംബറോടെ നയം പ്രഖ്യാപിക്കും.

cyber

നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തില്‍ മുന്നോട്ട്‌ വെക്കുക.2013ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ്‌ കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

മാര്‍ഗരേഖയുടെ രൂപത്തിലാണ്‌ 2013ലെ മാര്‍ഗ രേഖ. അതിനു പകരമായി എന്ത്‌ ചെയ്യണം,എന്ത്‌്‌ ചെയ്യാന്‍ പാടില്ല എന്നും ഏതൊക്കെയാണ്‌ സൈബര്‍ കുറ്റമെന്നും അല്ലാത്തതെന്നും പുതിയ നയത്തില്‍ വ്യക്തത വരുത്തും. ടെലികോം കമ്പനികളോട്‌ കേന്ദ്ര സര്‍ക്കാര്‍ വിവര സുരക്ഷാ ഓഡിറ്റ്‌ നടത്താനും നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത്‌ ഓണ്‍ലൈന്‍ മാരഗമുള്ള തട്ടിപ്പുകള്‍ പെരുകന്നുതു കൂടി കണക്കിലെടുത്താണ്‌ ഇത്‌ തടയാന്‍ പുതിയ സൈബര്‍ സുരക്ഷാ നയവുമായി എത്തുന്നത്‌.

Recommended Video

cmsvideo
സൈബർ സുരക്ഷ ഉറപ്പിക്കാൻ പുതിയ നയം

English summary
Central government will introduce new cyber security policy to ensure cyber security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X