ഏകീകൃത പെൻഷൻ പദ്ധതിയുമായി കേന്ദ്രസർക്കാർ; 'ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പാക്കും'
ഡൽഹി: നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് തൊട്ട് മുൻപ് വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. 'യു പി എസ് എന്ന പേരിൽ ഏകീകൃത പെൻഷൻ പദ്ധതിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമെന പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അടുത്ത വർഷം ഏപ്രിലിൽ പദ്ധതി നടപ്പാകും. നാഷ്ണൽ പെൻഷൻ സ്കീമിന്റെ ഭാഗമാകണോ അതോ യുപിഎസ് തിരഞ്ഞെടുക്കണോയെന്നത് ജീവനക്കാർക്ക് തീരുമാനിക്കാം. നിലവിലുള്ള പെൻഷൻ സ്കീമിൽ സർക്കാർ വിഹിതം 14 ഉം ജീവനക്കാരുടെ വിഹിതം 10 ശതമാനവുമാണ്. എന്നാൽ പുതിയ പദ്ധതിയിൽ സർക്കാർ വിഹിതം 18 ശതമാനമായി ഉയരും.

അഷ്വേർഡ് പെൻഷൻ; കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷനായി ഉറപ്പ് നൽകും.
കുടുംബ പെൻഷൻ: പെൻഷൻ സ്വീകരിക്കുന്നയാൾ മരണപ്പെട്ടാൽ അവർക്ക് ലഭിച്ചിരുന്ന പെൻഷന്റെ 60 ശതമാനം കുടുംബത്തിന് ലഭിക്കും.
മിനിമം പെൻഷൻ: കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ സർക്കാർ ജീവനക്കാർക്ക് വിരമിച്ചതിന് ശേഷം പ്രതിമാസം 10,000 രൂപ
സർക്കാർ ജീവനക്കാർക്ക് അന്തസ്സും സാമ്പത്തിക സുരക്ഷിതത്വവും പുതിയ പെൻഷൻ പദ്ധതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 'രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക സംഭാവന നൽകുന്ന എല്ലാ സർക്കാർ ജീവനക്കാരുടേയപം കഠിനാധ്വാനത്തെ ബഹുമാനിക്കുന്നു. ഏകീകൃത പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാർക്ക് അന്തസ്സും സാമ്പത്തിക സുരക്ഷയും ഉറപ്പ് നൽകും, അവരുടെ ക്ഷേമത്തിനും സുരക്ഷിതമായ ഭാവിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടിയാണ് ഇത്', അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications