കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്റെ 'കൊവിഡ് മരുന്നിന്റെ' വിശദാംശങ്ങൾ തേടി കേന്ദ്രം!! പരസ്യം ചെയ്യരുതെന്ന് നിർദ്ദേശം

Google Oneindia Malayalam News

ദില്ലി; കൊവിഡ് വൈറസിനുള്ള മരുന്നെന്ന അവകാശവാദവുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വികസിപ്പെടുത്ത മരുന്നിന്റെ വിശദാംശങ്ങൾ തേടി കേന്ദ്ര ആയുഷ് മന്ത്രാലയം. സർക്കാർ മരുന്ന് പരിശോധിക്കുന്നത് വരെ മരുന്നിനെ കുറിച്ച് പരസ്യം ചെയ്യാൻ പാടില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കൊറോണിൽ, സ്വാസരി എന്നു പേരിട്ടിരിക്കുന്ന മരുന്ന് ബാബാ രാംദേവ് പ്രഖ്യാപിച്ചത്.

എല്ലാ ശാസ്ത്രീയപരിശോധനകളും വിശദമായ ഗവേഷണ, പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് കൊറോണില്‍ വികസിപ്പിച്ചതാണെന്നാണ് ബാബാ രാംദേവ് അവകാശപ്പെടുന്നത്. എന്നാൽ അവകാശവാദങ്ങൾ സംബന്ധുള്ള വിശദാംശങ്ങൾ അറിയില്ലെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

1592926229

സാമ്പിൾ സൈസ്, ഗവേഷണ പഠനം നടത്തിയ സൈറ്റുകൾ, ആശുപത്രികൾ, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റി ക്ലിയറൻസ് എന്നിവയുടെ വിശദാംശങ്ങളും കേന്ദ്രം പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല കോവിഡ് ചികിത്സ അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് നല്‍കിയ ലൈസന്‍സ്, പ്രോഡ്ക്ട് അപ്രൂവല്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണില്‍! കൊറോണയ്ക്ക് മരുന്നുമായി ബാബ രാംദേവ് | Oneindia Malayalam

100 ശതമാനം ഫലപ്രദമാണ് മരുന്ന് എന്നാണ് രാംദേവ് അവകാശപ്പെടുന്നത്. പതഞ്ജലിയുടെ കീഴിലുള്ള പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായാണ് മരുന്ന് ഗവേഷണം നടത്തിയതെന്നും രാംദേവ് പറഞ്ഞിരുന്നു. പതഞ്ജലിയുടെ കീഴില്‍ ഉള്ള ദിവ്യ ഫാര്‍മസി ആണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്.

100 രോഗികളിലാണ് മരുന്ന് പരീക്ഷച്ചതെന്നാണ് രാം ദേവ് പറഞഅഞത്. ഇതിൽ 65 പേരുടെ പരിശോധന ഫലെ നഗറ്റീവ് ആയിരുന്നുവെന്നും രാംദേവ് പറഞ്ഞിരുന്നു. 30 ദിവസത്തേക്കുള്ള കിറ്റിന് 545 രൂപയാണ് വില.ദിവ്യ കൊറോണ കിറ്റ് ഉപയോഗിച്ചാൽ മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്നും ബാബാ രാംദേവ് അവകാശപ്പെട്ടിരുന്നു.

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് യുഎന്നിന്റെ ആദരം; ലോകനേതാക്കൾക്കൊപ്പം ആരോഗ്യമന്ത്രിയുംകോവിഡ് പ്രതിരോധത്തിൽ കേരളത്തിന് യുഎന്നിന്റെ ആദരം; ലോകനേതാക്കൾക്കൊപ്പം ആരോഗ്യമന്ത്രിയും

ഉറംവിടം കണ്ടെത്താൻ പറ്റാത്ത രോഗികൾ ഉയരുന്നു; സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി!ഉറംവിടം കണ്ടെത്താൻ പറ്റാത്ത രോഗികൾ ഉയരുന്നു; സമൂഹവ്യാപന സൂചനയെന്ന് മുഖ്യമന്ത്രി!

കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!കൊവിഡ് ഭീതി ഒഴിയുന്നില്ല!! കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്!

കോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകികോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകി

English summary
Central govt asks Ramdev's Patanjali about the details of the coronil medicine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X